സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സം നില്‍ക്കുന്നത് ഇന്ത്യ: ഇമ്രാന്‍ ഖാന്‍
സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സം നില്‍ക്കുന്നത് ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് ചര്‍ച്ചയില്‍ നിന്നും പിന്‍മാറുന്നതിനുള്ള കാരണം. റിയാദില്‍ ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.
അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഇന്ത്യയുമായി ശ്രമം തുടങ്ങിയിട്ടും ഇന്ത്യ താല്‍പര്യം കാണിച്ചില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതിന് കാരണമായി താന്‍ കരുതുന്നത്. സമാധാനം പാകിസ്താന്റെ മാത്രം ആവശ്യമാണെന്ന് ഇന്ത്യ കരുതരുതെന്ന്, ഇമ്രാന്‍ പറഞ്ഞു. രാജ്യത്ത് തീവ്രവാദ ഭീഷണി കുറക്കാനായിട്ടുണ്ട്. അഫ്ഗാനില്‍ നിന്നെത്തുന്ന തീവ്രവാദികള്‍ രാജ്യത്ത് അസ്ഥിരതയുണ്ടാക്കി. രാജ്യത്തെ ഭൂരിഭാഗം വരുന്ന യുവ ജനത പാകിസ്താന്റെ പരിവര്‍ത്തനത്തില്‍ ഭാഗമാവുകയാണെന്നും ഇമ്രാന്‍ പറഞ്ഞു.
Adjust Story Font
16