വെനസ്വേലന്‍ അഭയാര്‍ഥികള്‍ക്ക് പിന്തുണയുമായി ആഞ്ജലീന ജോളി
അഭയാര്‍ഥികളെ സംരക്ഷിക്കുന്ന ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളോട് ആഞ്ജലീന നന്ദിയും അറിയിച്ചു
വെനസ്വേലന്‍ അഭയാര്‍ഥികള്‍ക്ക് പിന്തുണയുമായി നടിയും ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സി പ്രത്യേക പ്രതിനിധിയുമായ ആഞ്ജലീന ജോളി. അഭയാര്‍ഥികളെ സംരക്ഷിക്കുന്ന ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളോട് ആഞ്ജലീന നന്ദിയും അറിയിച്ചു.
ഹോളിവുഡ് നടിയും ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സി പ്രത്യേക പ്രതിനിധിയുമായ ആഞ്ജലീന ജോളി ഈ ആഴ്ച പെറു തലസ്ഥാനമായ ലിമയില്‍ വെനസ്വേലന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ഥികളെ പിന്തുണക്കുന്നതായും അവര്‍ രാജ്യം വിട്ട് പോരാന്‍ നിര്‍ബന്ധിതരാകുന്നതാണെന്നും കൂടിക്കാഴ്ചക്ക് ശേഷം ആഞ്ജലീന ജോലി പറഞ്ഞു. അവരെ സംരക്ഷിക്കുന്ന ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളോടുള്ള നന്ദിയും അവര്‍ രേഖപ്പെടുത്തി.
പെറുവിയന്‍ പ്രസിഡന്‍റ് മാര്‍ട്ടിന്‍ വിസ്കാരയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ആഞ്ജലീന ജോളി. മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പലായനമാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എന്‍ കണക്കുകള്‍ പ്രകാരം 2015 മുതല്‍ 2.6 മില്യണ്‍ വെനസ്വേലക്കാരാണ് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. 2015 മുതലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്രയും ആളുകളെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കിയത്.
വെനസ്വേലന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേക പാര്‍പ്പിട പദ്ധതി പെറു നടപ്പാക്കിയിട്ടുണ്ട്. നിയമപരമായി തൊഴിലെടുക്കാനുള്ള സംവിധാനവും പെറു വെനസ്വേലന്‍ അഭയാര്‍ഥികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. പക്ഷേ വെനസ്വേലക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് മൂലം പെറുവില്‍ ഇപ്പോള്‍ അഭയാര്‍ഥികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്.
Adjust Story Font
16