Quantcast

ഫ്രാന്‍സിലെ നിഖാബ് നിരോധന നിയമം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് യു.എന്‍

2012ല്‍ പൊതുയിടത്തില്‍ മുഖാവരണം ധരിച്ചതിന് രണ്ട് ഫ്രഞ്ച് സ്ത്രീകള്‍ക്ക് പിഴ ശിക്ഷ വിധിച്ച സംഭവത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ നിര്‍ണായക ഇടപെടല്‍ .

MediaOne Logo

Web Desk

  • Published:

    24 Oct 2018 1:37 AM

ഫ്രാന്‍സിലെ നിഖാബ് നിരോധന നിയമം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് യു.എന്‍
X

ഫ്രാന്‍സിലെ നിഖാബ് നിരോധന നിയമം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭ. നിയമം പുന.പരിശോധിക്കാനും യു.എന്‍ നിര്‍ദേശിച്ചു.

2012ല്‍ പൊതുയിടത്തില്‍ മുഖാവരണം ധരിച്ചതിന് രണ്ട് ഫ്രഞ്ച് സ്ത്രീകള്‍ക്ക് പിഴ ശിക്ഷ വിധിച്ച സംഭവത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ നിര്‍ണായക ഇടപെടല്‍ . 2016 ല്‍ ശിക്ഷിക്കപ്പെട്ട ,സ്ത്രീകള്‍ യു.എന്നില്‍ പരാതി നല്‍കിയിരുന്നു. ഫ്രാന്‍സിന്റെ നിഖാബ് നിരോധന നിയമം സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും മത വിശ്വാസത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും യു.എന്‍ മനുഷ്യാവകാശ കമ്മറ്റി പറഞ്ഞു. നിയമെ പുന പരിശോധിക്കാനും , 180 ദിവസത്തിനകം എടുത്ത നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യു എന്‍‌ ആവശ്യപ്പെട്ടു.

പരാതിക്കാരായ സ്ത്രീകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനും കമ്മറ്റി ആവശ്യപ്പെട്ടു . നിയമം മൂലം സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങിപ്പോകുമെന്നും സ്ത്രീകളുടെ അരികുവത്ക്കരണത്തിന് ഇത് കാരണമാക്കുമെന്നും യു.എന്‍ കമ്മറ്റി നിരീക്ഷിച്ചു. 2010 ല്‍ നിക്കോളാസ് സര്‍ക്കോസി പ്രസിഡന്റായിരുന്ന കാലത്താണ് ഫ്രാന്‍സ് നിഖാബ് നിരോധന നിയമം കൊണ്ട് വന്നത് . ഫ്രാന്‍സാണ് ആദ്യമായി നിഖാബ് നിരോധനം കൊണ്ട വന്ന യൂറോപ്യന്‍ രാജ്യം . 2010 ല്‍ നിയമ നിര്‍മാണം നടത്തുകയും 2011 മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു, 2014 ല്‍ നിയമത്തിന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ അംഗീകാരവും ലഭിച്ചു. ഫ്രാന്‍സിന് ശേഷം ഡെന്മാര്‍ക്ക് ,ആസ്ട്രിയ, ബെല്‍ജിയം , നെതര്‍ലാന്റ് , ബള്‍ഗേറിയ തുടങ്ങി ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു.

TAGS :

Next Story