Quantcast

ബില്‍ ക്ലിന്റണും ഒബാമക്കും ലെറ്റര്‍ ബോംബ് ഭീഷണി

മാധ്യമസ്ഥാപനമായ സി.എന്‍.എന്നിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന ടൈം വാണര്‍ സെന്ററിലും ബോംബ് ഭീഷണിയുണ്ടായി. 

MediaOne Logo

Web Desk

  • Published:

    25 Oct 2018 1:43 AM GMT

ബില്‍ ക്ലിന്റണും ഒബാമക്കും ലെറ്റര്‍ ബോംബ് ഭീഷണി
X

അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണിന്റെയും ബരാക് ഒബാമയുടെയും വിലാസത്തില്‍ ലെറ്റര്‍ ബോംബ് ഭീഷണി. മാധ്യമസ്ഥാപനമായ സി.എന്‍.എന്നിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന ടൈം വാണര്‍ സെന്ററിലും ബോംബ് ഭീഷണിയുണ്ടായി. ഇത്തരം ഭീഷണികള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു.

മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണിന്റെ വസതിക്കടുത്തു നിന്നും സ്ഫോടക വസ്തു കണ്ടെത്തിയതായാണ് വിവരം. തപാലിലാണ് സ്ഫോടക വസ്തു കിട്ടിയത്.മുന്‍ പ്രസിഡന്റുമാരുടെ വസതിയിലേക്കുള്ള തപാല്‍ വസ്തുക്കള്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധന പൂര്‍ത്തിയാക്കിയാണു നല്‍കാറുള്ളത്. ഈ പരിശോധനയിലാണു സ്‌ഫോടക വസ്തു കണ്ടെത്തിയത്. സി.എന്‍.എന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്താണ് ബോബ് ഭീഷണി ഉണ്ടായത്. ന്യൂയോര്‍ക്ക് ബ്യൂറോ പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു.സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.

സ്‌ഫോടക വസ്തു പ്രാകൃത രീതിയിലുള്ളതാണെങ്കിലും പ്രവര്‍ത്തനക്ഷമമാണെന്ന് പൊലീസ് അറിയിച്ചു. പൊട്ടിത്തെറിച്ചാല്‍ ദേഹത്തു തുളച്ചു കയറുന്ന തരം വസ്തുക്കളും ഇതിനകത്തുണ്ടായിരുന്നു. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ വസ്തു പരിശോധിച്ചപ്പോഴാണ് സ്‌ഫോടകശേഷിയുള്ളതാണെന്നു തിരിച്ചറിഞ്ഞത്. 2001ല്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറിയ ശേഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നു 30 മൈല്‍ മാറിയാണ് ക്ലിന്റന്‍ കുടുംബം താമസിക്കുന്നത്.ബില്‍ ക്ലിന്റനാകട്ടെ വീട്ടിലുണ്ടായിരുന്നു. ഒബാമയുടെ വാഷിങ്ടനിലെ വീട്ടിലെ മെയില്‍ ബോക്‌സില്‍ നിന്നാണു ബോംബ് ലഭിച്ചതെന്നാണു വിവരം. ഡെമോക്രാറ്റിക് നേതാവ് ജോര്‍ജ് സോറോയുടെ ന്യൂയോര്‍ക്കിലെ വീട്ടിലെ മെയില്‍ ബോക്‌സില്‍ കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തു കണ്ടെത്തിയിരുന്നു.

TAGS :

Next Story