Quantcast

അ​മേ​രി​ക്ക​ൻ സു​ര​ക്ഷ ഉപദേഷ്ടാ​വ്​ ജോ​ൺ ബാ​ൾ​ട​ൺ റഷ്യയില്‍

നേ​രത്തെ തീ​രു​മാ​നി​ച്ച​തനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് സന്ദര്‍ശനത്തിന് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Oct 2018 4:51 AM GMT

അ​മേ​രി​ക്ക​ൻ സു​ര​ക്ഷ ഉപദേഷ്ടാ​വ്​ ജോ​ൺ ബാ​ൾ​ട​ൺ റഷ്യയില്‍
X

റ​ഷ്യ​യുമായുള്ള ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​തി​നു​ പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ൺ ബാ​ൾ​ട​ൺ റഷ്യയില്‍. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കായാണ് ജോൺ ബാനെത്തിയത്. നേ​രത്തെ തീ​രു​മാ​നി​ച്ച​തനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് സന്ദര്‍ശനത്തിന് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.

ആ​ണ​വ മി​സൈ​ലുക​ൾ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 1987ൽ ​നി​ല​വി​ൽ​വ​ന്ന ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ യു.​എ​സ്​ പ്രസി​ഡ​ൻ​റ്​​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ്ര​സ്​​താ​വി​ച്ച​ത്. റ​ഷ്യ ക​രാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ്​ പി​ന്മാ​റ്റ തീ​രു​മാ​നം. എ​ന്നാ​ൽ, ക​രാ​റി​ൽ​നി​ന്ന്​ പിന്മാറു​ന്ന​ത്​​ ഗു​രു​ത​ര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. നീക്കം ആയുധമത്സരത്തിനിടയാക്കുമെന്നും അവധാനതയോടെ തീരുമാനമെടുക്കണമെന്നും റഷ്യ പ്രതികരിച്ചു. ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​നു​ള്ള ട്രം​പി​​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ വി​വി​ധ രാജ്യങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. ശീ​ത​യു​ദ്ധ​കാ​ല ക​രാ​ർ പി​ൻ​വ​ലി​ക്കു​ന്ന​ത്​ യൂ​റോ​പ്പി​​ന്‍റെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന്​ ഫ്ര​ഞ്ച്​ പ്ര​സി​ഡൻ​റ്​​ ഇമ്മാനുവ​ൽ മാ​ക്രോ​ൺ പ്രതികരിച്ചു. ക​രാ​ർ നി​ല​നി​ർ​ത്തു​ന്ന​തി​ന്​ യു.​എ​സും റ​ഷ്യ​യും ച​ർ​ച്ച​ക്ക്​ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നും പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ സാഹചര്യത്തില്‍ പ്ര​ശ്​​ന​ പ​രി​ഹാ​രത്തിന് ജോണ്‍ ബാ​ൾ​ട​​ന്‍റെ സന്ദര്‍ശനം സഹായകരമാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

TAGS :

Next Story