Quantcast

മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് വന്‍ അഭയാര്‍ഥി പ്രവാഹം

വാഹനങ്ങളില്‍ മെക്സിക്കോയിലെത്തുന്ന അഭയാര്‍ ഥികള്‍ കാല്‍നടയായി അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്

MediaOne Logo

Web Desk

  • Published:

    25 Oct 2018 4:59 AM GMT

മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് വന്‍ അഭയാര്‍ഥി പ്രവാഹം
X

ഡോണാള്‍ഡ് ട്രംപിന്റെ വിലക്ക് ലംഘിച്ച് മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് യു.എസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുന്നു. വാഹനങ്ങളില്‍ മെക്സിക്കോയിലെത്തുന്ന അഭയാര്‍ ഥികള്‍ കാല്‍നടയായി അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ദിവസവും നൂറു കണക്കിനാളുകളാണ് മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മെക്സിക്കോയിലെത്തിയത്. കാരവിനില്‍ എത്തിയ അഭയാര്‍ഥികള്‍ മെക്സിക്കോയിലെ താത്കാലിക ക്യാമ്പുകളില്‍ തങ്ങിയിരിക്കുകയാണ്.

അമേരിക്കയിലേക്ക് കടക്കാനായി മെക്സിക്കോയിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് ആവശ്യമായ താത്കാലിക താമസ സൌകര്യവും അധികൃതര്‍ ഒരുക്കുന്നുണ്ട്. വേണ്ട മരുന്നുകളും ക്യാമ്പുകളില്‍ എത്തിക്കുന്നുണ്ട്.

അഭയാര്‍ഥിപ്രവാഹം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ തെക്കന്‍ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സാന്പത്തിക സഹായം തടയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം നിരവധിയാളുകളാണ് ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്ക് കുടിയേറുന്നത്

TAGS :

Next Story