Quantcast

ജോര്‍ദാനില്‍ മലവെള്ളപ്പാച്ചില്‍: സ്കൂള്‍ കുട്ടികളടക്കം 18 പേര്‍ മരിച്ചു

രണ സംഖ്യ ഉയര്‍ന്നേക്കും. ചാവുകടലിന് സമീപത്താണ് അപകടമുണ്ടയത്.

MediaOne Logo

Web Desk

  • Published:

    26 Oct 2018 2:55 AM GMT

ജോര്‍ദാനില്‍ മലവെള്ളപ്പാച്ചില്‍: സ്കൂള്‍ കുട്ടികളടക്കം 18 പേര്‍ മരിച്ചു
X

ജോര്‍ദാനില്‍ മലവെള്ളപ്പാച്ചിലില്‍ സ്കൂള്‍ കുട്ടികളടക്കം 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. മരണ സംഖ്യ ഉയര്‍ന്നേക്കും. ചാവുകടലിന് സമീപത്താണ് അപകടമുണ്ടയത്.

ചാവു കടലിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോവുകയായിരുന്നു. 14 വയസിന് താഴെയുള്ള 37 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും ആണ് അപകടത്തില്‍ പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

4-5 കിലോമീറ്റര്‍ ദൂരത്തില്‍ അതി ശക്തമായാണ് വെള്ലം വന്നത്. കടല്‍ തീരത്ത് ഉണ്ടായിരുന്ന ആളുകള്‍ പാറയില്‍ പിടിച്ചെല്ലാം ആണ് രക്ഷപ്പെട്ടത്.

13 പേരെ ഒരു പരിക്കും ഇല്ലാതെ രക്ഷപ്പെടുത്താനായി. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പ്രദേശത്ത് എത്തിയ വിനോദ സഞ്ചാരികളും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ജോര്‍‌ദാന്‍ പ്രധാനമന്ത്രി ഒമര്‍ റസാസും രാജാവ് കിംഗ് അബ്ദുല്ലയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്നം നല്‍കുന്നത്. സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ അയല്‍ രാജ്യമായ ഇസ്രായേലുംം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

TAGS :

Next Story