പെറുവില്‍ പുരാതന കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
പരമ്പരാഗത യൂറോപ്യന്‍ ശൈലിയില്‍ 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ചതാണ് ലിമയിലെ ഈ പുരാതന കെട്ടിടം.
പെറുവിലെ പുരാതന കെട്ടിടത്തില്‍ തീ പിടുത്തം. തീ പിടുത്തത്തില്‍ ആളപായമില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്.
പെറു തലസ്ഥാനമായ ലിമയില്‍ പുരാതന കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. ശനിയാഴ്ച്ച രാത്രി ഒരു മണിയോട് കൂടിയാണ് തീ പടര്‍ന്നത്. കെട്ടിടത്തില്‍ ശക്തമായ തീ പിടുത്തമുണ്ടായെങ്കിലും പുറം ചുവരുകളില്‍ അധികം കേടുപാടുകളില്ല.
രാത്രി 1.30 ഓട് കൂടിയാണ് ഫയര്‍ ഫോഴ്സ് തീയണക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കെട്ടിടത്തില്‍ നിന്നും ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തീ എങ്ങനെയാണ് പടര്‍ന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു
തീ പിടുത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും, ഗ്യാസ് ചോര്‍ച്ചയോ, ഇല്കട്രിക്കല്‍ ഷോര്‍ട് സര്‍ക്യൂട്ടോ ആവാം കാരണമെന്നും അധികൃതര്‍ പറഞ്ഞു. പരമ്പരാഗത യൂറോപ്പ്യന്‍ ശൈലിയില്‍ 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ചതാണ് ലിമയിലെ ഈ പുരാതന കെട്ടിടം.
Adjust Story Font
16