തീവ്രവലതുപക്ഷ നേതാവ് ജയ്ര്‍ ബൊല്‍സൊനാരോ ബ്രസീലിന്റെ പുതിയ പ്രസിഡന്റ്
ഡോണൾഡ് ട്രംപിന്റെ കടുത്ത ആരാധകനാണ് ജയ്ന്‍ ബൊല്‍സെനാരോ. അഴിമതിയാരോപണങ്ങളിൽ കുളിച്ചുനിൽക്കുന്ന ബ്രസീലിലെ പ്രധാന പാർട്ടികൾക്കെതിരായ ജനവികാരമാണ് ബൊല്‍സൊനെരേക്ക് നേട്ടമായതെന്നാണ് വിലയിരുത്തല്‍.
തീവ്രവലതുപക്ഷ നേതാവ് ജയ്ര്‍ ബൊല്‍സൊനാരോ ബ്രസീലിന്റെ പുതിയ പ്രസിഡന്റ്. ഇന്നലെ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും ബൊല്‍സനാരോ വിജയിച്ചു.
സോഷ്യൽ ലിബറൽ പാർട്ടിയുടെ തീവ്രവലതുപക്ഷ നേതാവായ ജയ്ര്‍ ബൊൽസൊനാരോയും വർക്കേഴ‌്സ‌് പാർട്ടിയുടെയും കമ്യൂണിസ്റ്റ‌് പാർട്ടി ഓഫ‌് ബ്രസീലിന്റെയും സംയുക്ത സ്ഥാനാർഥി ഫെർണാണ്ടോ ഹദ്ദാദ്ദും തമ്മിലാണ് രണ്ടാംവട്ട തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ മത്സരിച്ചത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക തെരഞ്ഞെടുപ്പിലാണ് വലതുപക്ഷ സ്ഥാനാര്‍ഥി നേട്ടം കൊയ്തത്. ബൊൽസൊനാരോക്ക്
55.20 വോട്ടും എതിർസ്ഥാനാർഥിയായ ഫെർണാണ്ടോ ഹദ്ദാദിന് 45.80 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
ഈ മാസം ആദ്യം നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ആരാധകനായ ജയ്ര്‍ ബൊൽസൊനാരോ 46 ശതമാനം വോട്ടും ഹദ്ദാദ്ദ് 29 ശതമാനം വോട്ടുമാണ് നേടിയത്. 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ആര്‍ക്കും ലഭിക്കാത്തതിനാലാണ് ആദ്യസ്ഥാനത്തുള്ള രണ്ടു സ്ഥാനാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്.
അഴിമതിയാരോപണങ്ങളിൽ കുളിച്ചുനിൽക്കുന്ന ബ്രസീലിലെ പ്രധാന പാർട്ടികൾക്കെതിരായ ജനവികാരമാണ് ബൊല്‍സൊനെരേക്ക് നേട്ടമായതെന്നാണ് വിലയിരുത്തല്‍. പ്രചാരണത്തിനിടെ ബോൽസോനാറോയ്ക്ക് കുത്തേറ്റിരുന്നു.
മന്ത്രിസഭയുടെ വലിപ്പം 15 ആയി കുറയ്ക്കും, നികുതി കുറയ്ക്കും, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുകയോ സ്വകാര്യമേഖലയ്ക്കു കൈമാറുകയോ ചെയ്യും തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങളാണ് ബോൽസോനാറോ നൽകിയിട്ടുള്ളത്. അടുത്ത ജനുവരി 1നാകും സത്യപ്രതിജ്ഞ.
Adjust Story Font
16