Quantcast

പദവി ഒഴിയില്ലെന്ന് വിക്രമസിംഗെ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ഛിക്കുന്നു

വിക്രമസിംഗയുടെ മന്ത്രിസഭയിലെ അംഗമായ അര്‍ജുന രണതുംഗയുടെ ഗണ്‍മാന്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Published:

    29 Oct 2018 2:59 AM GMT

പദവി ഒഴിയില്ലെന്ന് വിക്രമസിംഗെ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ഛിക്കുന്നു
X

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ഛിക്കുന്നു. തന്നെ പ്രധാനമന്ത്രി പദത്തില്‍ നിന്നും മാറ്റിയ, പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി അംഗീകരിക്കാത്ത റനിൽ വിക്രമസിംഗെ ഔദ്യോഗിക വസതി വിടാന്‍ ഇനിയും തയ്യാറായിട്ടില്ല. അതിനിടെ സംഘര്‍ഷത്തിനിടെ ഇന്നലെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

വിക്രമസിംഗയുടെ മന്ത്രിസഭയിലെ അംഗമായ അര്‍ജുന രണതുംഗയുടെ ഗണ്‍മാന്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഊര്‍ജ്ജ മന്ത്രിയായ അര്‍ജുന രണതുംഗെ ഓഫീസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സിരിസേനയെ അനുകൂലിക്കുന്നവര്‍ തടഞ്ഞതാണ് വെടിവെപ്പിനിടയാക്കിയത്.

അതേസമയം വിക്രമസിംഗയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കിയ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ നടപടിയെ ചോദ്യം ചെയ്ത് പാര്‍ലമെന്റ് സ്പീക്കര്‍ കാരു ജയസൂര്യ രംഗത്തെത്തി. നവംബര്‍ 16 വരെ പാര്‍ലമെന്റ് മരവിപ്പിച്ച സിരിസേനയുടെ നടപടി ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി.

വിക്രമസിംഗെ പദവി ഒഴിയാന്‍ കൂട്ടാക്കാത്തതിനാല്‍ രാജപക്സെക്ക് മന്ത്രിസഭ രൂപീകരിക്കാനായില്ല. തന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കുമെന്ന് ഭയന്നാണ് സിരിസേന പാര്‍ലമെന്റ് മരവിപ്പിച്ചത്.

TAGS :

Next Story