നരേന്ദ്രമോദി ജപ്പാനില്‍: ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ വാർഷിക ഉച്ചകോടിയിലാണ് ഷിന്‍സോ ആബെയുമായി മോദി കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളുടെയും 13ാമത് വാർഷിക ഉച്ചകോടിയാണ്
ഇപ്പോള്‍ നടക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക് ഉച്ചവിരുന്ന് നൽകിയത്. ഇന്ത്യന്‍ വ്യവസായികളുടെ സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
സൈനികരംഗത്തെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ചര്‍ച്ച നടന്നു. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടന്നു. മുംബൈ-അഹ്മദാബാദ് അതിവേഗ റെയിൽ അടക്കമുള്ള വിഷയങ്ങളും ചർച്ചയായതായി സൂചനയുണ്ട്. ഇന്ത്യയുടെ ആരോഗ്യസുരക്ഷപദ്ധതിയായ 'ആയുഷ്മാൻ ഭാരത്' ജപ്പാന്റെ സമാനപദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു.
ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി, ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും. ജപ്പാനില്‍ നിന്ന് നരേന്ദ്രമോദി ഇന്ന് തിരിച്ചെത്തും.
Adjust Story Font
16