Quantcast

മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു ഉച്ചകോടിയുടെ മുഖ്യഅജണ്ട. പ്രധാനപ്പെട്ട ആറുകരാറുകളിലാണ് നരേന്ദ്രമോദിയും ഷിന്‍സോ ആബെയും ഒപ്പുവച്ചത്.

MediaOne Logo

Web Desk

  • Published:

    30 Oct 2018 2:32 AM GMT

മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി പ്രധാന കരാറുകളില്‍ ഒപ്പുവച്ചാണ് ഇന്നലെ കൂടിക്കാഴ്ച അവസാനിച്ചത്.

രണ്ടുദിവത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് നരേന്ദ്രമോദി ഇന്നലെ ജപ്പാനില്‍ നിന്നും മടങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു ഉച്ചകോടിയുടെ മുഖ്യഅജണ്ട. പ്രധാനപ്പെട്ട ആറുകരാറുകളിലാണ് നരേന്ദ്രമോദിയും ഷിന്‍സോ ആബെയും ഒപ്പുവച്ചത്.

സൈനികരംഗത്തെ സഹകരണത്തിനുള്ള കരാറാണ് ഇതില്‍ പ്രധാനം. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടന്നു. മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍ അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. ആയുര്‍വേദമടക്കമുള്ള ഇന്ത്യയിലെ പരമ്പരാഗത വൈദ്യമേഖലയെ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നു.

ഇന്ത്യന്‍ വ്യവസായികളുടെ സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. ജപ്പാനിലെ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ടോക്യോയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത ശേഷമാണ് മോദി മടങ്ങിയത്.

TAGS :

Next Story