Quantcast

ശ്രീലങ്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് രാജപക്‌സെ

തങ്ങളുടെ ലക്ഷ്യം ഏറെക്കാലമായി നീണ്ടു പോകുന്ന പ്രവിശ്യ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുകയാണ്. അതിനു പിന്നാലെ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്നും രാജപക്‌സെ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    30 Oct 2018 2:01 AM GMT

ശ്രീലങ്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് രാജപക്‌സെ
X

ശ്രീലങ്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രിയായി അധികാരമേറ്റ രാജപക്‌സെ. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രസ്താവനയിലാണ് രാജപക്‌സെ നിലപാട് വ്യക്തമാക്കിയത്.

തങ്ങളുടെ ലക്ഷ്യം ഏറെക്കാലമായി നീണ്ടു പോകുന്ന പ്രവിശ്യ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുകയാണ്. അതിനു പിന്നാലെ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്നും രാജപക്‌സെ വ്യക്തമാക്കി. രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന വകുപ്പുകളിലേക്കുള്ള മന്ത്രിമാര്‍ ഉടന്‍ നിയമിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ധന, നിയമ, വിദേശ മന്ത്രിമാരായിരിക്കും ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം പുറത്താക്കപ്പെട്ട റിനില്‍ വിക്രമ സിംഗെ ടെംപിള്‍ ട്രീസിലെ പ്രധാനമന്ത്രിയുടെ വസതി നിലകൊള്ളുനന സമുച്ചയത്തില്‍ തുടരുകയാണ്. താന്‍ തന്നെയാണ് പ്രധാനമന്ത്രിയെന്നും തനിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വിക്രമസിംഗെയുടെ പൊലീസ് കാവല്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

അതേസമയം അടിയന്തരമായി പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് യു.എസ് ശ്രീലങ്കയോട് ആവശ്യപ്പെട്ടു. 225 അംഗ പാര്‍ലമെന്റ് ഉടന്‍ വിളിച്ച് കൂട്ടണമെന്നാവശ്യപ്പെട്ട് വിക്രം സിംഗെയുടെ നാഷണല്‍ യുണൈറ്റഡ് പാര്‍ട്ടി നല്‍കിയ കത്തില്‍ 128 പേര്‍ ഒപ്പു വച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാമത്തെ വലിയ കക്ഷിയായ ജെ.വി.പിയും പാര്‍ലമെന്റ് ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചു. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് കൊളംബോ നഗരം.

TAGS :

Next Story