ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു
ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. പാറ പൊട്ടി വീണ് ഭൂഗര്‍ഭ ജലപാത തകര്‍ന്നതിനാല്‍ 20 പേരായിരുന്നു ഖനിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കിഴക്കന്‍ ചൈനയില്‍ ഷാങ്ഡോങ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഷാന്‍ഡോങ് എനര്‍ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകട മുണ്ടായത്. ഒക്ടോബര്‍ 20 ന് അപകടം നടന്നത്. സംഭവ സമയത്ത് 300 ഓളം പേരായിരുന്നു ഖനിയില്‍ ജോലി ചെയ്തിരുന്നത്. ഭൂരിഭാഗം തൊഴിലാളികളെയും സുരക്ഷ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിരുന്നു. അപകട സമയം രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. എന്നാല്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ 20 പേരെ സംഭവ സമയത്ത് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. 19 പേര്‍ ഖനിയില്‍ കുടുങ്ങി പ്പോയി. 9 ദിവസം നീണ്ട തെരച്ചിലിനോടുവില്‍ 19 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സുരക്ഷ ഉദ്യേഗസ്ഥര്‍ അറിയിച്ചു.
അപകടകാരണം ഇതുവരെ വ്യക്തമായില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ ഖനികളാണ് ചൈനയിലുള്ളത്. ചൈനയുടെ എറ്റവും വലിയ ഊര്‍ജ്ജ സ്രോതസാണ് കല്‍ക്കരി. ഇതിനു മുന്‍പും ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഗസ്റ്റിലാണ് ദക്ഷിണ ചൈനയിലെ കല്‍ക്കരി ഖനി അപകടത്തില്‍ 13 തൊഴിലാളികള്‍ കൊല്ലപ്പെട്ടത് 2017 ല്‍ മാത്രം 219 അപകടങ്ങളിലായി 375 പേര്‍ക്കാണ്കല്‍ക്കരി ഖനികളിലെ പൊട്ടിത്തെറികളിലൂടെ ജീവന്‍ നഷ്ടമായത്
Adjust Story Font
16