സൗദിയില്‍ നിന്നുള്ള സഹോദരിമാര്‍ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
സൗദിയില്‍ നിന്നുള്ള സഹോദരിമാരായ രണ്ട് യുവതികളെ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരാഴ്ച മുമ്പാണ് ഹഡ്സണ്‍ പുഴയുടെ തീരത്ത് പരസ്പരം ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഹഡ്സണ്‍ പുഴയുടെ തീരത്ത് ഒരാഴ്ച മുമ്പാണ് അരക്കെട്ടിലും കാലുകളിലും പരസ്പരം ബന്ധിച്ച നിലയില്‍ യുവതികളുടെ മൃതദേഹം കണ്ടെത്തിയത്. സൗദിയില്‍ നിന്നുള്ള താല ഫരിയ എന്ന പതിനാറുകാരിയും റൊതാന ഫരിയ എന്ന ഇരുപത്തിരണ്ടുകാരിയുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ വിര്‍ജീനിയയിലായിരുന്നു താമസം. ഇവരില്‍ ഒരാളെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കാണാതായതാണ്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 24ന് ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. മൃതദേഹത്തിന് ഒട്ടും പഴക്കുണ്ടായിരുന്നില്ല. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടെത്തുന്നത്. യുവതികള്‍ അമേരിക്കയില്‍ അഭയം തേടി അപേക്ഷ നല്‍കിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപേക്ഷയില്‍ കൃത്യമായ കാരണം സൂചിപ്പിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ കുടുംബവും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കയിലെ സൗദി കോണ്‍സുലേറ്റും ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് തടയാന്‍ ഒരു അഭിഭാഷകനെ നിയമിച്ചതായും മരിച്ചവരുടെ കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും സൗദി എംബസി അറിയിച്ചു.
Adjust Story Font
16