ചൈനയിലെ ബസ് അപകടം; യാത്രക്കാരി ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ചൈനയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം യാത്രക്കാരി ഡ്രൈവറെ ആക്രമിച്ചതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എതിര്‍ ദിശയില്‍ വന്ന വാഹനത്തെ വെട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത് എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
ബസിനുള്ളില്‍ വച്ച് യാത്രക്കാരി ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തനിക്ക് ഇറങ്ങേണ്ട സ്റ്റേപില്‍ ബസ് നിര്‍ത്താതിരുന്നതാണ് ലിയു എന്ന വനിതയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
Police: Fight between driver, passenger causes Chongqing bus tragedy https://t.co/DC0JLH3s4h pic.twitter.com/Chwi7GpoBK
— CGTN (@CGTNOfficial) November 2, 2018
അതേസമയം ബസ് ഓടിച്ചുകൊണ്ടിരിക്കെ യാത്രക്കാരിയെ ഡ്രൈവറായ ഴാന്‍ തിരിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന കാറിലിടിക്കുന്നതിന്റെയും തുടര്‍ന്ന് പാലത്തിന്റെ കൈവരി തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രകോപിതയായ യാത്രക്കാരിയോട് ഡ്രൈവറായ ഴാന്‍ ഈ തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന വിമര്‍ശവും സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ചൈനയിലെ ചോങ്ക്വിങില്‍ ബസ് നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിഞ്ഞത്. 71 അടി താഴ്ചയില്‍ നിന്നാണ് ബസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍ പ്പെട്ട രണ്ടു പേരെ ഇനിയും കണ്ടെത്താനുണ്ട്.
Adjust Story Font
16