പോളണ്ട് സ്വദേശിക്ക് അടിമപ്പണി: ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ബ്രിട്ടനില്‍ അറസ്റ്റില്‍
അടിസ്ഥാന സൌകര്യം പോലും നല്‍കാതെ പോളിഷ് പൌരനെ കൊണ്ട് പണിയെടുപ്പിച്ചതിനാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.
പോളണ്ട് സ്വദേശിയെ അടിമപ്പണി എടുപ്പിച്ചതിന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ബ്രിട്ടനില്‍ അറസ്റ്റില്‍. പല്‍വിന്ദര്‍, പ്രീത്പാല്‍ എന്നിവരാണ് അറസ്റ്റിലായത്. ലേബര്‍ അബ്യൂസ് അതോറിറ്റി ദമ്പതികളുടെ സതാംപ്റ്റണിലെ വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അടിസ്ഥാന സൌകര്യം പോലും നല്‍കാതെ പോളിഷ് പൌരനെ കൊണ്ട് പണിയെടുപ്പിച്ചതിനാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. നാല് വര്‍ഷത്തോളം ഇവരുടെ വീട്ടില്‍ നരകജീവിതം നയിക്കുകയായിരുന്നു പോളിഷ് പൌരന്‍. ജോലിക്ക് കൂലിയായി നല്‍കിയിരുന്നത് ഭക്ഷണം മാത്രമാണ്. തോട്ടത്തിലെ ഒറ്റമുറിയാണ് താമസിക്കാന്‍ നല്‍കിയത്.
തനിക്ക് പഴകിയ ഭക്ഷണമാണ് കഴിക്കാന്‍ നല്‍കിയിരുന്നതെന്നും കസേരയില്‍ ഇരുന്നാണ് താന്‍ ഉറങ്ങിയിരുന്നതെന്നും പോളിഷ് പൌരന്‍ പറഞ്ഞു. മതിയായ ശുചിമുറി സൗകര്യവും നല്‍കിയില്ല. അടിമപ്പണിക്ക് സമാനമായ ക്രൂരതയാണ് അവിടെ നടന്നതെന്ന് വ്യക്തമായതോടെയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.
Adjust Story Font
16