Quantcast

ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് 

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഹാന്‍സ്യൂക് ആവശ്യപ്പെട്ടിരുന്നു. 2017ല്‍ മാത്രം 55 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    7 Nov 2018 6:48 AM GMT

ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് 
X

ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റ് ഉത്തരവിട്ടു. കഴിഞ്ഞ ജൂലൈയിലാണ് കാറ്ററിന ഹാന്‍സ്യൂക് ആസിഡ് ആക്രമണത്തിന് ഇരയായത്. ആസിഡ് ആക്രമണത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു ഹാന്‍സ്യൂക്. യുക്രനിലെ അഴിമതി വിരുദ്ധ പ്രവര്‍ത്തകയും രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്നു ഇവര്‍.

ആക്രമണത്തിന് പിന്നില്‍ അഞ്ച് പേര്‍ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടന്നില്ല. ഈ പശ്ചാത്തലത്തിലാണ് യുക്രന്‍ പ്രസിഡന്റ് പെഡ്രോ പൊറോഷെന്‍കോ വിഷധമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കഴ്സണിലെ മേയറുടെ ഉപദേഷ്ടാവായ ഹാന്‍സ്യൂക് പ്രദേശത്തെ പൊലീസിന്റെ വിമര്‍ശക കൂടിയാണ്. കഴ്സണിലെ വീടിനു സമീപത്ത് വെച്ചാണ് ആക്രമികള്‍ സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ ഹാന്‍സ്യൂകിനെ കീവിലെ സ്വകാര്യ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്. 75ശതമാനം പൊള്ളലേറ്റിരുന്നു ചികില്‍സയുടെ ഭാഗമായി 11 തവണ ഓപറേഷനും വിധേയമാക്കിയിരുന്നു. എന്നാല്‍‌ തിങ്കളാഴ്ച ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഹാന്‍സ്യൂക് ആവശ്യപ്പെട്ടിരുന്നു. 2017ല്‍ മാത്രം 55 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.

TAGS :

Next Story