അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഇന്ന് ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങും.
അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിങ് ബൂത്തുകളില്‍ വലിയ തിരക്കാണ് ആദ്യഘട്ടങ്ങളില്‍ അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങും. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
435 അംഗ ജനപ്രതിനിധി സഭയിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനത്തേക്കും പോളിങ് പുരോഗമിക്കുകയാണ്. ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ട്രംപിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തെരഞ്ഞെടുപ്പ് ഫലം. വോട്ടിങ്ങ് ആരംഭിച്ചത് മുതല്‍ വലിയ തിരക്കാണ് പോളിങ് സ്റ്റേഷനുകളില്‍ ഉള്ളത്. ഇന്ന് ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങും.
ഇപ്പോള്‍ ഇരുസഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അത് നിലനിർത്തണമെങ്കില്‍ മികച്ച ജയം അനിവാര്യമാണ്. ജനപ്രതിനിധി സഭ നഷ്ടപ്പെട്ടാൽ ട്രംപിന്റെ പരിഷ്കരണങ്ങൾക്കെല്ലാം ഇത് തിരിച്ചടിയാകും. ഇതുവരെ പുറത്തുവന്നിട്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ട്രംപ് വിരുദ്ധ വികാരമാണ് പ്രതിഫലിച്ചത്.
Adjust Story Font
16