Quantcast

ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭ

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധര്‍ കേസന്വേഷിക്കണമെന്നാണ് യു.എന്നിന്റെ ആവശ്യം.

MediaOne Logo

Web Desk

  • Published:

    7 Nov 2018 3:08 AM GMT

ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭ
X

ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭ. ഖശോഗിയുടെ മൃതദേഹം സംബന്ധിച്ച ചോദ്യങ്ങൾക്ക് സൌദി ഉത്തരം നല്‍കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. സൌദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധര്‍ കേസന്വേഷിക്കണമെന്നാണ് യു.എന്നിന്റെ ആവശ്യം.

ഒക്ടോബര്‍ രണ്ടിന് കൊല്ലപ്പെട്ട ഖശോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം സംബന്ധിച്ച് സൌദി കൃത്യമായ മറുപടി നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ഏജന്‍സി വക്താവ് റവിന ഷംദസാനി പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമായിരുന്നു കൊലപാതകമെന്നും ഇതില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സൌദി തന്നെ പറഞ്ഞ സാഹചര്യത്തില്‍ സൌദി ഒറ്റക്ക് അന്വേഷണം നടത്തുന്നത് ഒരിക്കലും ശരിയാകില്ലെന്നും ഷംദസാനി പറഞ്ഞു. സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് തടയുന്നതിനും അന്താരാഷ്ട്ര അന്വേഷണത്തിന് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടബോര്‍ രണ്ടിന് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റിലാണ് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്.

TAGS :

Next Story