Quantcast

ബ്രെക്സിറ്റിനെ ചൊല്ലി ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഒരു മന്ത്രി കൂടി രാജിവെച്ചു

ഗതാഗതമന്ത്രി ജോ ജോണ്‍സനാണ് ബ്രെക്സിറ്റ് കരാറിന്‍മേലുള്ള വിയോജിപ്പിനെ തുടര്‍ന്ന് രാജിവെച്ചത്. യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്സിറ്റ് കരാര്‍ വലിയ തെറ്റാണെന്ന് ജോ അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    10 Nov 2018 3:00 AM GMT

ബ്രെക്സിറ്റിനെ ചൊല്ലി ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഒരു മന്ത്രി കൂടി രാജിവെച്ചു
X

ബ്രെക്സിറ്റിനെ ചൊല്ലി ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഒരു മന്ത്രി കൂടി രാജിവെച്ചു. ഗതാഗതമന്ത്രി ജോ ജോണ്‍സനാണ് ബ്രെക്സിറ്റ് കരാറിന്‍മേലുള്ള വിയോജിപ്പിനെ തുടര്‍ന്ന് രാജിവെച്ചത്. യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്സിറ്റ് കരാര്‍ വലിയ തെറ്റാണെന്ന് ജോ അഭിപ്രായപ്പെട്ടു. ബോറിസ് ജോണ്‍സന്‍റെ സഹോദരനാണ് ജോ ജോണ്‍സണ്‍.

ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് മുമ്പ് യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കുന്ന കരാര്‍ ഏറ്റവും വലിയ തെറ്റാണെന്ന വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഗതാഗത മന്ത്രിയായ ജോ ജോണ്‍സന്‍റെ രാജി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടണ്‍ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. അതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകണമോയെന്ന കാര്യത്തില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് ജോ ജോണ്‍സന്‍റെ അഭിപ്രായം. 2016ല്‍ നടന്ന ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടാണ് ജോ സ്വീകരിച്ചത്. വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണ്‍ ജൂലൈയില്‍ രാജിവെച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍വാങ്ങല്‍ കരാര്‍ 95 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് തെരേസ മേ പറ‍ഞ്ഞു.

പിന്‍വാങ്ങല്‍ കരാറിന്‍റെ ഡ്രാഫ്റ്റ് പരിശോധിക്കാന്‍ ക്യാബിനറ്റ് മന്ത്രിമാരെ ക്ഷണിച്ചിരിക്കുകയാണ് തെരേസ മേ. ഇനി അവശേഷിക്കുന്നത് അയര്‍ലന്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കമാണ്. എന്നാല്‍ ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തെരേസ മേ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശത്തെ അംഗീകരിക്കില്ലെന്ന് ഡെമൊക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി നേതാവ് ഐലീന്‍ ഫോസ്റ്റര്‍ വ്യക്തമാക്കി.

TAGS :

Next Story