Quantcast

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; സിരിസേന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു

പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായുള്ള അഞ്ച് പതിറ്റാണ് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മഹീന്ദ രജപക്സെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

MediaOne Logo

Web Desk

  • Published:

    12 Nov 2018 2:15 AM GMT

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; സിരിസേന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു
X

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. മഹീന്ദ രജപക്സെ പ്രസിഡന്റ് മൈത്രി പാല സിരിസേനയുടെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്, ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നല്‍കുന്നതാണ് രജപക്സെയുടെ പുതിയ പാര്‍ട്ടി പ്രവേശനം.

പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായുള്ള അഞ്ച് പതിറ്റാണ് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മഹീന്ദ രജപക്സെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്. എസ്.എല്‍.എഫ്.പിയിലെ 44 എംപിമാരും രജപക്സെക്കൊപ്പ ശ്രീലങ്കാ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് രജപക്സെ അനുയായികള്‍ പാര്‍ട്ടി രൂപീകരിച്ചത്. ഫെബ്രുവരിയില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 340 സീറ്റില്‍ മൂന്നിലൊന്ന് സീറ്റ് നേടുകയും ചെയ്തിരുന്നു. പുതിയ പാര്‍ട്ടി പ്രവേശനത്തിലൂടെ ജനുവരി അഞ്ചിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ രജപക്സെ ഒറ്റക്ക് മത്സരിക്കുമെന്ന സൂചന കൂടി നല്‍കുന്നു.

രജപക്സയെ അട്ടിമറിച്ച് 2015ലാണ് മൈത്രിപല സിരിസേന ശ്രീലങ്കന്‍ പ്രസിഡന്റായാത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയുടെ പിന്തുണയോടയാണ് സിരിസേനയുടെ വിജയം. വിക്രസിംഗയുമായുള്ള ബന്ധം വഷളയതോടെ ഇക്കഴിഞ്ഞ 26ന് അദ്ദേഹത്തെ പുറത്താക്കി രജപക്സെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചു. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് പിന്നാലെയാണ് ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനും ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് രജപക്സെയുടെ പുതിയ പാര്‍ട്ടി പ്രവേശനം.

TAGS :

Next Story