വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം; 3 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഇസ്രായേലിന്റെ ക്രൂരതക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ് പ്രതികരിച്ചു
ഫലസ്തീനികള്‍ക്ക് നേരെ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം, ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ ക്രൂരതക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ ആക്രമണത്തില്‍ ഹമാസ് നേതാക്കളടക്കം 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.
24 മണിക്കൂറിനുള്ളില്‍ രണ്ട് ആക്രമണമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയത്. രണ്ടാമത്തെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകളില്‍ ആയിരക്കണക്കിന് ഫലസ്തീനികളാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ കിരാത നടപടികളാണ് ഈ ജീവനുകള്‍ നഷ്ടപ്പെടുത്തിയതെന്നും സയണിസ്റ്റുകളുമായുള്ള തുറന്ന യുദ്ധം തുടരുമെന്നും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.
ഗസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലാണ് ഞായറാഴ്ച ആദ്യ ആക്രമണം നടന്നത്. ഇസ്രായേല്‍ സൈന്യം സഞ്ചരിച്ച കാര്‍ ഹമാസ് പ്രവര്‍ത്തകരെ ഇടിച്ചിട്ട് വെടിവെക്കുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സം ബ്രിഗേഡിലെ പ്രധാന കമാന്‍ഡര്‍മാരായ നൂര്‍ ബരക്കയും മുഹമ്മദ് അല്‍ ഖ്വാരയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു.
Adjust Story Font
16