കാലിഫോര്‍ണിയയില്‍ തീ പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി
225 പേരെ കാണാതായതാണ് വിവരം. പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ പാരഡൈസ് പട്ടണത്തില്‍ 6700 വീടുകള്‍ ചാമ്പലായി.
കാലിഫോര്‍ണിയയില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ തീ പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. വടക്കന്‍ കാലിഫോര്‍ണിയയില്‍ 35 പേരും ദക്ഷിണ കാലിഫോര്‍ണിയയില്‍ 7 പേരും മരിച്ചു. 225 പേരെ കാണാതായതാണ് വിവരം. പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ പാരഡൈസ് പട്ടണത്തില്‍ 6700 വീടുകള്‍ ചാമ്പലായി. ആകെ രണ്ടര ലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു.
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടിത്തമാണ് ഇതെന്നാണ് കണക്കാക്കുന്നത്. വരള്‍ച്ചയും ചൂടും മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കാട്ടു തീ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കിയതെന്ന് ഗവര്‍ണര്‍ ജെറി ബ്രൌണ്‍ അറിയിച്ചു. ആളിപ്പടര്‍ന്ന കാട്ടുതീയെ തുടര്‍ന്ന് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം അടിയന്തര സഹായം എത്തിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
Adjust Story Font
16