Quantcast

ശ്രീലങ്കയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; അവിശ്വാസ പ്രമേയം പാര്‍ലമെന്‍റ് പാസാക്കി

MediaOne Logo

Web Desk

  • Published:

    14 Nov 2018 11:07 AM GMT

ശ്രീലങ്കയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; അവിശ്വാസ പ്രമേയം പാര്‍ലമെന്‍റ് പാസാക്കി
X

ശ്രീലങ്കയില്‍ പുതുതായി നിലവില്‍ വന്ന മഹീന്ദ രാജപക്സെ സര്‍ക്കാറിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്‍റ് പാസാക്കി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അവതരിപ്പിച്ച പ്രമേയം പാസായതായി സ്പീക്കര്‍ കാരു ജയസൂര്യ വ്യക്തമാക്കി.

പാര്‍ലമെന്‍റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടത്.

പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗയെ പുറത്താക്കി മഹീന്ദ രാജപക്സെയെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പ്രധാനമന്തിയായി നിയമിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ അസ്ഥിരത ആരംഭിച്ചത്. ഒക്ടോബര്‍ 26 നാണ് രാജപക്സെ പ്രധാനമന്ത്രിയായത്. 225 അംഗ പാര്‍ലമെന്‍റിലെ ഭൂരിഭാഗം പേരും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതായി സ്പീക്കര്‍ അറിയിച്ചു.

TAGS :

Next Story