Quantcast

ചൈന - അമേരിക്ക വ്യാപാര യുദ്ധം ആസിയാനിലും ചര്‍ച്ചയായി

ട്രംപ് സമ്മിറ്റിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ട്രംപിന് പകരക്കാരനായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് പങ്കെടുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 Nov 2018 2:59 AM GMT

ചൈന - അമേരിക്ക വ്യാപാര യുദ്ധം ആസിയാനിലും ചര്‍ച്ചയായി
X

ചൈന - അമേരിക്ക വ്യാപാര യുദ്ധം തുടരുന്നതിനിടെ ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാന നേതാക്കള്‍ പങ്കെടുക്കുന്നു. ഡോണള്‍ഡ് ട്രംപിന് പകരക്കാരനായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് ഉച്ചകോടിക്ക് എത്തിയത്.

ചൈന - അമേരിക്ക വ്യാപാരയുദ്ധം തന്നെയായിരുന്നു സിങ്കപ്പൂരില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലും ആദ്യ ദിനം ഉയര്‍ന്നത്. ട്രംപ് സമ്മിറ്റിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ട്രംപിന് പകരക്കാരനായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് പങ്കെടുക്കുന്നത്. ചൈനയില്‍ നിന്നും സ്റ്റേറ്റ് കൌണ്‍സില്‍ അംഗം ലീ കിക്വയാങും മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സൂചിയും ഉച്ചകോടിക്ക് എത്തിയിട്ടുണ്ട്.

ഇന്ത്യ- പസഫിക് മേഖലയില്‍ സ്വതന്ത്ര്യവും സുതാര്യവുമായ മേധാവിത്വം ഉറപ്പാക്കുമെന്ന ട്രംപിന്റെ നിലപാട് മൈക് പെന്‍സ് സമ്മേളനത്തിലും ആവര്‍ത്തിക്കുമെന്നാണ് സൂചന. വ്യാപാരം സംബന്ധിച്ച് നിലവിലുള്ള പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷയെങ്കിലും ഇരു നേതാക്കളും വിഷയം വ്യക്തിപരമായി ഇതുവരെ ചര്‍ച്ച ചെയ്തില്ല എന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്ങുമായും മൈക്ക് പെന്‍സുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്മേളനം ഇന്നും തുടരും.

TAGS :

Next Story