Quantcast

ബംഗ്ലാദേശില്‍ നിന്നും റോഹിങ്ക്യകളുടെ ആദ്യ സംഘം മ്യാന്‍മറിലേക്ക് 

തിരിച്ചുപോകുന്നവരുടെ സുരക്ഷ സംബന്ധിച്ച് യു.എന്‍ അഭയാര്‍ഥി വിഭാഗമടക്കമുള്ള സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    15 Nov 2018 2:43 AM GMT

ബംഗ്ലാദേശില്‍ നിന്നും റോഹിങ്ക്യകളുടെ ആദ്യ സംഘം  മ്യാന്‍മറിലേക്ക് 
X

ബംഗ്ലാദേശിലെ ക്യാമ്പുകളിലുള്ള റോഹിങ്ക്യകളുടെ ആദ്യ സംഘം ഇന്ന് മ്യാന്‍മറിലേക്ക് തിരിക്കും. ബംഗ്ലാദേശ് - മ്യാന്‍മര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണയനുസരിച്ചാണ് റോഹിങ്ക്യകളെ തിരിച്ചയക്കുന്നത്. അതേസമയം തിരിച്ചുപോകാന്‍ എത്ര പേര്‍ തയ്യാറാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

ആദ്യ ഗ്രൂപ്പില്‍ 2200 റോഹിങ്ക്യകളെയാണ് സ്വരാജ്യത്തേക്ക് തിരിച്ചയക്കുന്നത്. ഇവരില്‍ ആരും യാത്രക്ക് വിസമ്മതം അറിയിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ തിരിച്ചുപോകുന്നവരുടെ സുരക്ഷ സംബന്ധിച്ച് യു.എന്‍ അഭയാര്‍ഥി വിഭാഗമടക്കമുള്ള സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

ഒക്ടോബര്‍ അവസാനത്തോടെയാണ് അഭയാര്‍ഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. അതേസമയം എത്ര പേര്‍ തിരിച്ചുപോകാന്‍ തയ്യാറാകും എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഒരു വിഭാഗം അഭയാര്‍ഥികള്‍ തിരിച്ചുപോകാന്‍ ഒരുക്കമല്ല.

യു.എന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് ഏഴ് ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിലുള്ളത്. തീവ്ര ബുദ്ധിസ്റ്റുകളും സൈന്യവും ചേര്‍ന്ന് നടത്തിയ മുസ്‍ലിം വേട്ടയെ തുടര്‍ന്നാണ് റോഹിങ്ക്യകള്‍ കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.‌ തിരിച്ചുപോകാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് തിരിച്ചയക്കില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

TAGS :

Next Story