Quantcast

താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ സങ്കീര്‍ണമാകുമെന്ന് തെരേസ മേ

585 പേജ് വരുന്ന ബ്രെക്‌സിറ്റ് വിടുതല്‍ കരാറില്‍ പ്രതിഷേധിച്ച് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ രണ്ട് കാബിനറ്റ് മന്ത്രിമാരും ജൂനിയര്‍ മന്ത്രിമാരും രാജിവെച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    19 Nov 2018 2:22 AM GMT

താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ സങ്കീര്‍ണമാകുമെന്ന് തെരേസ മേ
X

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ബ്രിട്ടനില്‍ എതിരാളികള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി തെരേസ മേ. താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ സങ്കീര്‍ണമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മാത്രം പിന്തുണ എതിരാളികള്‍ക്കില്ലെന്നും തേരേസ മേ ഉറപ്പിച്ചു പറഞ്ഞു.

തെരേസ മേയുടെ രാജിക്ക് വേണ്ടി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മേയുടെ മറുപടി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടുതല്‍ എളുപ്പമാക്കുകയാണ് എതിര്‍ക്കുന്നരുടെ ലക്ഷ്യം എങ്കില്‍ അത് തന്റെ രാജികൊണ്ട് നടക്കില്ലെന്ന് മേ വ്യക്തമാക്കി. അങ്ങനെ ചിന്തിക്കുന്നവര്‍ ഒന്നു കൂടി ആലോചിക്കുന്നത് നല്ലതാണ്.

അവിശ്വാസ പ്രമേയം ഒരു ഭീഷണിയായി മുന്നിലില്ല. പ്രധാനമന്ത്രി പദം രാജിവെക്കില്ല. അടുത്ത ഒരാഴ്ച പ്രശ്‌നം കുറച്ചുകൂടി സങ്കീര്‍ണമാകാനാണ് സാധ്യത. ബ്രെക്‌സിറ്റ് കരടിന്മേല്‍ വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ യൂറോപ്യന്‍ കമ്മീഷണര്‍ ജീന്‍ ക്ലൗഡ് ജന്‍കറെ കാണാന്‍ വീണ്ടും ബ്രസ്സല്‍സില്‍ പോവുമെന്നും മേ പറഞ്ഞു.

585 പേജ് വരുന്ന ബ്രെക്‌സിറ്റ് വിടുതല്‍ കരാറില്‍ പ്രതിഷേധിച്ച് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ രണ്ട് കാബിനറ്റ് മന്ത്രിമാരും ജൂനിയര്‍ മന്ത്രിമാരും രാജിവെച്ചിരുന്നു. മുന്‍ ബ്രെക്‌സിറ്റ് മന്ത്രി ഡൊമിനിക് റാബ് ആണ് ഇവരില്‍ പ്രധാനി. കരട് പ്രമേയം ബ്രിട്ടന്റെ പരമാധികാരത്തെ ഹനിക്കുന്നതാണ് എന്നാണ് പ്രധാന ആരോപണം.

48 എം.പിമാരുടെ പിന്തുണയുണ്ടെങ്കില്‍ മേ ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടിവരും. ബ്രെക്‌സിറ്റ് ഹിതപരിശോധ വിജയിച്ചതോടെയാണ് ഡേവിഡ് കാമറൂണിന് പകരം തെരേസ മേ അധികാരത്തിലെത്തിയത്. വിടുതല്‍ കരാറിന്റെ കരട് ബ്രീട്ടീഷ് പാര്‍ലമെന്റ് കൂടി പാസ്സാക്കിയാലെ അംഗീകാരമാകൂ.

TAGS :

Next Story