Quantcast

സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ പ്രസ് പാസ് വൈറ്റ്ഹൗസ്‌ പുനസ്ഥാപിച്ചു 

വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് തുടരെ ചോദ്യങ്ങൾ ചോദിച്ചതിനാണ് ജിം അകോസ്റ്റയുടെ പ്രസ് പാസ് വൈറ്റ്ഹൌസ് റദ്ദാക്കിയത്.

MediaOne Logo

Web Desk

  • Published:

    20 Nov 2018 4:18 AM GMT

സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ പ്രസ് പാസ് വൈറ്റ്ഹൗസ്‌ പുനസ്ഥാപിച്ചു 
X

സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ പ്രസ് പാസ് വൈറ്റ് ഹൗസ് പുനസ്ഥാപിച്ചു. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് വൈറ്റ് ഹൗസ് പാസ് തിരികെ നല്‍കിയത്. വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് തുടരെ ചോദ്യങ്ങൾ ചോദിച്ചതിനാണ് ജിം അകോസ്റ്റയുടെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കിയത്.

രണ്ട് ആഴ്ചക്ക് ശേഷമാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം അകോസ്റ്റക്ക് വൈറ്റ്ഹൌസ് പ്രസ് പാസ് പുനസ്ഥാപിച്ച് നല്‍കിയത്. പ്രസ് പാസ് റദ്ദാക്കിയ നടപടിക്ക് കോടതിയിലും തിരിച്ചടിയേറ്റതോടെയാണ് വൈറ്റ് ഹൌസ് തീരുമാനം. പ്രസ് പാസ് തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. പക്ഷെ വാര്‍ത്താ സമ്മേളനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയാണ് വൈറ്റ് ഹൌസ് പാസ് തിരികെ നല്‍കിയത്. ഇനി മുതല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു ചോദ്യം മാത്രമേ ചോദിക്കാനാവൂ. പ്രസിഡന്റിന്റേയോ വൈറ്റ്ഹൌസ് ഉദ്യോഗസ്ഥരുടേയോ സമ്മതമുണ്ടെങ്കിലേ ജിം അകോസ്റ്റയെ വാര്‍ത്താസമ്മേളനത്തിന് അനുവദിക്കൂ.

മാന്യമായി പെരുമാറിയില്ലെങ്കില്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. പുതിയ നിയമങ്ങൾ പാലിച്ചില്ലെങ്കില്‍ ജിം അകോസ്റ്റക്കെതിരെ ഇനിയും നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. വൈറ്റ്ഹൌസിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ജിം അകോസ്റ്റയുടെ പ്രതികരണം. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന നവംബര്‍ എട്ടിന് നടന്ന വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് തുടരെ തുടരെ ചോദ്യം ചോദിച്ചതിനാണ് ജിം അകോസ്റ്റയുടെ പ്രസ് പാസ് വൈറ്റ്ഹൌസ് റദ്ദാക്കിയത്.

TAGS :

Next Story