Quantcast

ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിനുള്ളില്‍ നിന്നും കിട്ടിയത് പ്ലാസ്റ്റിക് കൂമ്പാരം

പ്രതിവർഷം 1.29 ദശലക്ഷം മെട്രിക് ടൺ മാലിന്യം ഇന്തോനേഷ്യ പുറം തള്ളുന്നതായാണ് കണക്ക്.

MediaOne Logo

Web Desk

  • Published:

    21 Nov 2018 11:42 AM GMT

ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിനുള്ളില്‍ നിന്നും കിട്ടിയത് പ്ലാസ്റ്റിക് കൂമ്പാരം
X

ഇന്തോനേഷ്യൻ തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് ആറു കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ. പ്ലാസ്റ്റിക് കപ്പുകളും, പ്ലാസ്റ്റിക് ബാഗുകളും ടാർപ്പോളിനുകളും ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് തിമിംഗലത്തിൽ നിന്നും കണ്ടെടുത്തത്.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് പരിസ്ഥിതി സംഘടനകൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് 9.5 മീറ്റർ നീളമുള്ള സ്പേം തിമിംഗലം ഇന്തോനേഷ്യയുടെ തെക്കു കീഴക്കൻ തീരത്ത് വന്നടിഞ്ഞത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്ലാസ്റ്റിക് മാലിന്യം അകത്ത് വന്നടിഞ്ഞത് തന്നെയാകാം തിമിംഗലം ചത്ത് കരക്കടിയാൻ കാരണമെന്ന് ഇന്തോനേഷ്യൻ മറെെൻ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. സമുദ്ര മലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഇനിയും വെെകിക്കൂടെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയര്‍ന്നരിക്കുകയാണ്.

സമുദ്രമലിനീകരണത്തിൽ, ചെെനക്ക് ശേഷം രണ്ടാമതാണ് ഇന്തോനേഷ്യ. പ്രതിവർഷം 1.29 ദശലക്ഷം മെട്രിക് ടൺ മാലിന്യം രാജ്യം പുറംതള്ളുന്നതായാണ് കണക്ക്. ഇതിനു ഫലമായി കഴിഞ്ഞ വർഷം രാജ്യത്ത് ‘മാലിന്യ അടിയന്തരാവസ്ഥ’ പ്രഖ്യപിക്കുകയുണ്ടായിരുന്നു. വർദ്ധിച്ചു വരുന്ന മാലിന്യ പ്രതിസന്ധി ചെറുക്കുന്നതിന്റെ ഭാഗമായി, 17,000 ദ്വീപ് സമൂഹങ്ങൾ ഉൾപ്പെടുന്ന കൂട്ടായമ, 2025 ഓടെ സമുദ്ര മാലിന്യങ്ങൾ 70 ശതമാനമായി കുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

TAGS :

Next Story