കാബൂളിൽ നബിദിനാഘോഷങ്ങൾക്കിടെ ചാവേർ സ്ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു
30 ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യത.
അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ നബിദിനാഘോഷങ്ങൾക്കിടെ ചാവേർ സ്ഫോടനം. സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്‍ലാമിക മതപണ്ഡിതരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. നബിദിനാഘോഷത്തിന് എത്തിയവരുടെയിടയിലേക്ക് ചാവേർ സ്വയം കടന്നു കയറി സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനസമയത്ത് ഹാളിൽ ആയിരത്തിലധികം പേരുണ്ടായിരുന്നു.
30 ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഇസ്‍ലാമിക് സ്റ്റേറ്റും പതിവായി ഭീകരാക്രമണങ്ങൾ നടത്തുന്ന മേഖലയാണിത്. അഫ്ഗാനിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
Adjust Story Font
16