Quantcast

വെനിസ്വേലന്‍ വിപ്ലവ നേതാവ് അലി റോഡ്രിഗസ് വിടവാങ്ങി

ഫിദൽ കാസ്ട്രോയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ആകൃഷ്ടനായി ഗറില്ലാ യുദ്ധ രംഗത്തേക്ക് കടന്ന് വന്ന റോഡ്രിഗസ്, സ്ഫോടന ആക്രമണങ്ങളിൽ അറിയപ്പെട്ട പോരാളിയായി മാറി.

MediaOne Logo

Web Desk

  • Published:

    22 Nov 2018 3:29 PM GMT

വെനിസ്വേലന്‍ വിപ്ലവ നേതാവ് അലി റോഡ്രിഗസ് വിടവാങ്ങി
X

വെനിസ്വേലയിലെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മുഖവും, വെനസ്വേലൻ ഭരണകൂടത്തിലെ പ്രബല വ്യക്തിയുമായിരുന്ന അലി റൊഡ്രിഗസ് അന്തരിച്ചു. 81 വയസ്സായിരുന്നു. മരണകാരണം എന്താണെന്ന് അതികൃധർ പുറത്ത് വിട്ടിട്ടില്ല. മരണത്തിൽ പ്രസിഡന്റ് നിക്കോളാസ് മദൂറോ ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. തളരാത്ത പോരാളിയായിരുന്ന അലി റോഡ്രിഗസ് രാജ്യത്തിനാകെ മാതൃകയാണെന്നും, വെന്വിസേലൻ വിപ്ലവത്തിന്റെ അവിഭാജ്യ ഘടമാണെന്നും മദുറോ പറഞ്ഞു.

ക്യൂബൻ വിപ്ലവ നേതാവായ ഫിദൽ കാസ്ട്രോയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ആകൃഷ്ടനായി ഗറില്ലാ യുദ്ധ രംഗത്തേക്ക് കടന്ന് വന്ന റോഡ്രിഗസ്, സ്ഫോടന ആക്രമണങ്ങളിൽ അറിയപ്പെട്ട പോരാളിയായി മാറി. പിന്നീട്, മുൻ വെനിസ്വേലൻ പ്രസിഡന്റ് റാഫേൽ കാൽ‍ഡെറ വിമതരുമായി സന്ധിയിലെത്തിയതോടെ റോഡ്രിഗസിന്റെ ഗറില്ലാ ജീവിതത്തിന് അന്ത്യം കുറിക്കുകയായിരുന്നു.

1980ൽ അദ്ദേഹം ‘കൗസ ആർ പാർട്ടി’യിൽ(Causa R party) ചേർന്ന റോഡ്രിഗസ്, പാർട്ടിയിലെ ശക്തനായി വളർന്നു. വെനിസ്വേലൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ചാവെസ്
മന്ത്രിസഭയിലെ ഉൗർജ മന്ത്രിയായി നിയമിക്കപ്പെട്ടു. പിന്നീട് രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ ­PDVSAയുടെ മേധാവിയായി. പത്തു വർഷത്തോളം ക്യൂബയിലെ വെനിസ്വേലൻ അംബാസഡറായിരുന്നു റോഡ്രിഗസ്. അന്തരിച്ച മുൻ പ്രസിഡൻറ് ഹ്യൂഗോ ചാവെസിന്റെയും, നികോളാസ് മദൂറോയുടെയും അമേരിക്കൻ വിരുദ്ധ വിദേശ നയങ്ങൾക്ക് ഉറച്ച പിന്തുണയാണ് റോഡ്രിഗസ് നൽകിയിരുന്നത്.

TAGS :

Next Story