ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രസല്‍സില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കായി ബ്രസല്‍സില്‍ എത്തി. യുറോപ്യന്‍ യൂണിയന്‍ ചീഫ് എക്സ്ക്യുട്ടീവുമായി മേയ് കൂടിക്കാഴ്ച നടത്തും. അതേസമയം ബ്രിട്ടനും യൂണിയനും താക്കീതുമായി ജര്‍മ്മന്‍ ചാന്‍സിലര്‍ രംഗത്തെത്തി.
ബ്രക്സിറ്റ് രൂപരേഖയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് തെരേസ മേയ് ബ്രസല്‍സില്‍ എത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ചീഫ് എക്സിക്യുട്ടീവുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടണും യൂണിയനും തമ്മിലുള്ള ഭാവി ബന്ധങ്ങള്‍ക്കായുള്ള രൂപരേഖയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും. ബ്രിട്ടന്‍ യൂണിയന്‍ വിടാന്‍ നാല് മാസങ്ങള്‍ ശേഷിക്കെയാണ് തുടര്‍ ചര്‍ച്ചകള്‍ക്കായി മേയ് ബ്രസല്‍സില്‍ എത്തിയിരിക്കുന്നത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൌഡ് ജങ്കറുമായും മേയ് കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച യുണിയന്‍ നേതാക്കളുമാള്ള സമ്മിറ്റിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടക്കുക. ഈ കൂടിക്കാഴ്ചയിലും പ്രധാന ചര്‍ച്ചാ വിഷയം ഭാവി ബന്ധങ്ങള്‍ക്കായുള്ള രൂപരേഖ തന്നെയാണ്. ബ്രിട്ടണ്‍ പാസാക്കിയ ബ്രക്സിറ്റ് കരട് രേഖയില്‍ വന്നിട്ടുള്ള എതിര്‍പ്പുകളെ പ്രീണപ്പെടുത്തുക എന്നതും കൂടി ലക്ഷ്യമിട്ടാണ് മേയുടെ സന്ദര്‍ശനം. അതേ സമയം ബ്രക്സിറ്റില്‍ ഭിഷണി സ്വരവുമായി ജര്‍മ്മന്‍ചാന്‍സലര്‍ ആന്‍ഗെലാ മെര്‍ക്കല്‍ രംഗത്തെത്തി. ബ്രക്സിറ്റ് ചര്‍ച്ചകളില്‍ 24 മണിക്കൂറിനുള്ളില്‍ അന്തിമതീരുമാനമുണ്ടാകണമെന്നാണ് ജര്‍മ്മന്‍ ചാന്‍സിലറിന്റെ താക്കീത്. അല്ലാത്ത പക്ഷം ബ്രക്സിറ്റ് സമ്മിറ്റില്‍നിന്നും പിന്മാറുമെന്നാണ് മെര്‍ക്കലിന്റെ ഭീഷണി.
ബ്രസല്‍സിലുള്ള തന്റെ നയതന്ത്ര വിദക്തര്‍ക്ക് ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം മെര്‍ക്കല്‍ നല്‍കിയിട്ടുണ്ട്. ചര്‍ച്ചകളില്‍ അന്തിമ തീരുമാനമാവാതെ ഞായറാഴ്ച നടക്കുന്ന സമ്മിറ്റില്‍ മെര്‍ക്കല്‍ പങ്കെടുക്കില്ലെന്ന് ബ്രസല്‍സിലെ ജര്‍മ്മന്‍ വക്താവ് അറിയിച്ചു.
Adjust Story Font
16