ലോകം നേരിടാന്‍ പോകുന്നത് കടുത്ത പാരിസ്ഥിതിക വെല്ലുവിളിയെന്ന് യു.എന്‍
ആഗോളതാപനം ഉൾപ്പടെയുള്ള വിപത്തിനെ നേരിടുന്നതിനുള്ള സുഗമമായ സന്ദർഭം ഇപ്പോൾ അവസാനിച്ചതായും ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ ഹരിത ഗൃഹവാതകങ്ങളുടെ അളവിൽ വൻ വർദ്ധനവുണ്ടായതായി എെക്യരാഷ്ട്ര സംഘടന. ഭൗമ ജീവന്റെ ഭീഷണിക്ക് കടുത്ത വെല്ലുവിളിയായി കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കേണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുകയാണെന്ന മുന്നറിയിപ്പും സംഘടന നൽകി.
കാർബൻ ഡയോക്സെെഡ് ഉൾപ്പടെയുള്ള ഹരിത ഗൃഹവാതകങ്ങളുടെ തോത് കഴിഞ്ഞ വർഷങ്ങളിലായി അഭൂതപൂർവമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനം ഉൾപ്പടെയുള്ള വിപത്തിനെ നേരിടുന്നതിനുള്ള സുഗമമായ സന്ദർഭം ഇപ്പോൾ അവസാനിച്ചതായും ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന പറഞ്ഞു. കാലാവസ്ഥ സ്ഥിതിഗതികൾ രേഖപ്പെടുത്തുന്ന യു.എന്നിന്റെ വാർഷിക റിപ്പോർട്ടായ
‘ഗ്രീൻഹൗസ് ഗ്യാസ്’ ബുള്ളറ്റിൻ പ്രകാരം, വ്യാവസായിക വിപ്ലവത്തിന് ശേഷം അന്തരീക്ഷത്തിലെ വിഷവാതകങ്ങളുടെ അളവ് കാര്യമായി വർദ്ധിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം 2017 വരെയുള്ള റിപ്പോർട്ട് പ്രകാരം, അന്തരീക്ഷത്തിലെ Co2 ന്റെ അളവ് 405.5 പാർട്ട്സ് പർ മില്ല്യൺ(PPM) അണ്. മുൻ വർഷം അത് 403.3ഉം, 2015ല്‍ 400.1 എന്ന നിലയിലുമായിരുന്നു. അവസാനമായി ഭൂമിയിൽ Co2വിന്റെ അളവ് വർദ്ധിച്ചത് 3-5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ്. അന്ന് അന്തരീക്ഷ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയുണ്ടായി. ഹരിത ഗൃഹവാതകങ്ങൾക്ക് പുറമേ, ഓസോൺ ശോഷണത്തിന് കാരണമായ മീഥെയ്ൻ, നെെട്രസ് ഓക്സെെഡ് പോലുള്ള വാതകങ്ങളും കാര്യമായി വർദ്ധിച്ചതായി യു.എന്നിന്റെ കാലാവസ്ഥാ നിരീക്ഷണ സംഘടന പറയുന്നു.
Adjust Story Font
16