Quantcast

ചൈന-അമേരിക്ക വ്യാപാര തര്‍ക്കം; ട്രംപ് കണക്കുകൂട്ടുന്നതെന്ത്?

തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയുമായുള്ള വ്യാപാര തര്‍ക്കം പരിഹരിച്ചാല്‍ അത് സമ്പത് വ്യവസ്ഥയുടെ വളര്‍ച്ചക്കിടയാക്കുകയും പൊതു സ്വീകാര്യത ലഭിക്കുകയും ചെയ്യും

MediaOne Logo

Web Desk

  • Published:

    23 Nov 2018 6:06 AM GMT

ചൈന-അമേരിക്ക വ്യാപാര തര്‍ക്കം; ട്രംപ് കണക്കുകൂട്ടുന്നതെന്ത്?
X

ചൈന- അമേരിക്ക വ്യാപാര തര്‍ക്കം 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെ നീണ്ട് നില്‍ക്കുമെന്ന് വിലയിരുത്തല്‍. വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകാനുള്ള ട്രംപിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗാമായാണ് ചൈനയുമായുള്ള വ്യാപാര തര്‍ക്കം നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് വിലയിരുത്തല്‍. ഈയടുത്ത് നടന്ന രണ്ട് അമേരിക്കന്‍ തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തിയാല്‍ അമേരിക്കന്‍ ജനത ട്രംപിന്റെ സാമ്പത്തിക നയങ്ങളെ പിന്തുണക്കുന്നവരാണ്. എന്നാലും ട്രംപിന് മൊത്തത്തില്‍ സ്വീകാര്യത കൊടുക്കുന്നില്ലെന്നും ഇതിനെ മറികടക്കുക കൂടിയാകും തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക നീക്കങ്ങള്‍ നടത്തുക വഴി ട്രംപ് ലക്ഷ്യമിടുന്നതെന്നുമാണ് വിദഗ്ദാഭിപ്രായം. അത്തരത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയുമായുള്ള വ്യാപാര തര്‍ക്കം പരിഹരിച്ചാല്‍ അത് സമ്പത് വ്യവസ്ഥയുടെ വളര്‍ച്ചക്കിടയാക്കുകയും പൊതു സ്വീകാര്യത ലഭിക്കുകയും ചെയ്യും , ഈ ലക്ഷ്യം വെച്ചായിരിക്കും ട്രംപ് ചൈനയുമായുള്ള വ്യാപാര തര്‍ക്കം 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വരെ നീട്ടിക്കൊണ്ട് പോകുക.

അടുത്ത ആഴ്ച്ച അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്ങും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. എന്നാല്‍ വ്യാപാര തര്‍ക്കത്തിന്റെ കാര്യത്തില്‍ കാര്യമായ മാറ്റം സംഭവിക്കില്ലെന്ന് തന്നെയാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ആഗോള സാമ്പത്തിക ഘടനയില്‍ തന്നെ ആഘാതം സൃഷ്ടിച്ചിട്ടുണ്ട് . ഇതിന്റെ ഭാഗമായാണ് അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നതും.

TAGS :

Next Story