ആമസോണില്‍ തൊഴിലാളി സമരം
ക്രിസ്തുമസിനോടനുബന്ധിച്ച് വ്യാപാരത്തില്‍ ഇളവുകള്‍ തുടങ്ങിയ ദിവസം തന്നെയാണ് തൊഴിലാളികളുടെ സമരം.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണില്‍ തൊഴിലാളി സമരം. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം വേണമെന്നാവശ്യപ്പെട്ട് ജര്‍മനിയിലെയും സ്‌പെയിനിലെയും ആമസോണ്‍ ജീവനക്കാരാണ് സമരം ചെയ്തത്. പണിമുടക്കിയായിരുന്നു ആമസോണ്‍ ജീവനക്കാരുടെ സമരം.
ക്രിസ്തുമസിനോടനുബന്ധിച്ച് വ്യാപാരത്തില്‍ ഇളവുകള്‍ തുടങ്ങിയ ദിവസം തന്നെയാണ് തൊഴിലാളികളുടെ സമരം. തൊണ്ണൂറ് ശതമാനത്തോളം തൊഴിലാളികള്‍ പണിമുടക്കിയുള്ള സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയനുകള്‍ അവകാശപ്പെട്ടു. കടുത്ത ജോലി ഭാരമാണ് കമ്പനി തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. സമരം ഇന്നും തുടരും.
എന്നാല്‍ 620 തൊഴിലാളികള്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത് എന്ന് ആമസോണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സമരം ഒരു തരത്തിലും കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും ആമസോണ്‍ വ്യക്തമാക്കി.
Adjust Story Font
16