Quantcast

ഒാങ് സാന്‍ സൂ ചി: ജനാധിപത്യവാദിയിൽ നിന്ന് ഏകാധിപതിയിലേക്കുള്ള പരിണാമങ്ങൾ

ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിൽ നിന്ന് റോഹീങ്ക്യക്കാരുടെ വംശീയ ഉൻമൂലനങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന ഭരണാധികാരിയിലേക്കുള്ള സൂചിയുടെ മാറ്റം അവരെ പിന്തുണക്കുന്നവരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

MediaOne Logo
ഒാങ് സാന്‍ സൂ ചി: ജനാധിപത്യവാദിയിൽ നിന്ന് ഏകാധിപതിയിലേക്കുള്ള പരിണാമങ്ങൾ
X

2015ലാണ് ഒാങ് സാൻ സൂചി മ്യാൻമറിന്റെ കൗൺസിലറായി അധികാരമേൽക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക മാറ്റമായാണ് സൂചിയുടെ അധികാരോഹണം വിലയിരുത്തപ്പെട്ടത്.

എന്നാൽ വംശഹത്യ നടപ്പിലാക്കുകയും പത്രപ്രവർത്തകരെയും വിമർശകരെയും ജയിലിലടക്കുകയും ചെയ്ത ഒരു രാഷ്ട്രത്തിന്റെ ഭരണചക്രം തിരിക്കുന്ന വ്യക്തി എന്ന നിലയിൽ സൂചി അന്താരാഷ്ട്ര സമൂഹത്തിനിടയിൽ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ചയാണ് ആംനസ്റ്റി ഇന്റർനാഷണൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ സൂചിക്ക് നൽകിയ അവാർഡ് തിരിച്ചെടുത്തത്. സൂചിയുടെ റോഹീങ്ക്യൻ സമൂഹത്തോടുള്ള സമീപനത്തിൽ നിരാശ പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ആംനസ്റ്റിയുടെ നീക്കം.

കഴിഞ്ഞയാഴ്ചയാണ് ആംനസ്റ്റി ഇന്റർനാഷണൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ സൂചിക്ക് നൽകിയ അവാർഡ് തിരിച്ചെടുത്തത്. സൂചിയുടെ റോഹീങ്ക്യൻ സമൂഹത്തോടുള്ള സമീപനത്തിൽ നിരാശ പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ആംനസ്റ്റിയുടെ നീക്കം. അതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഏഴ് ലക്ഷത്തോളം വരുന്ന റോഹീങ്ക്യൻ അഭയാർത്ഥികൾ മ്യാൻമറിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമാകാൻ വിസമ്മതിച്ചത്. തങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിൽ മ്യാൻമർ ഭരണകൂടം പരാജയപ്പെട്ടു എന്നാണ് അവർ ആരോപിക്കുന്നത്. സൂചി നയിക്കുന്ന മ്യാൻമർ ഭരണകൂടത്തിന് റോഹീങ്ക്യക്കാരെ തിരിച്ചെടുക്കാൻ യാതൊരു ഉദ്ദേശ്യവുമില്ല എന്നാണ് മിക്കപേരും വിശ്വസിക്കുന്നത്.

2012ൽ നടന്ന രാഷ്ട്രീയ റാലിയിൽ അനുയായികളെ അഭിമുഖീകരിക്കുന്ന സൂചി

കഴിഞ്ഞ 25 വർഷത്തോളമായി സൂചിയെ അറിയുന്ന അമേരിക്കൻ നയതന്ത്രജ്ഞനായ ബിൽ റിച്ചാർഡ്സൺ പറയുന്നു: "ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട രാഷ്ട്രീയക്കാരിയായിരുന്നു സൂചി. എന്നാൽ അധികാരത്തിലെത്തിയതിന് ശേഷം ഇൗ മൂല്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുകയാണ്. തനിക്ക് മുമ്പുള്ള പട്ടാള ഭരണകൂടത്തെപ്പോലെ പത്രപ്രവർത്തകരെയും ഭരണകൂട വിമർശകരെയും തുറങ്കിലടക്കുകയാണ് സൂചിയും ചെയ്യുന്നത്."

ഒാങ് സാൻ സൂചിയെക്കുറിച്ച് മാധ്യമങ്ങൾ സൃഷ്ടിച്ച മിത്തും അവരുടെ യഥാർത്ഥ ജീവിതവും തമ്മിൽ ഒരുപാട് അന്തരമുണ്ട്. 2015ലെ തെരെഞ്ഞെടുപ്പു വരെ ദ ലേഡി എന്ന പേരിലായിരുന്നു സൂചി അറിയപ്പെട്ടിരുന്നത്. പടിഞ്ഞാറും ബർമയിലെ എണ്ണമറ്റ ഗോത്രസമുദായങ്ങളും അവരെ ആദരപൂർവ്വമായിരുന്നു കണ്ടിരുന്നത്.

തനിക്ക് മുമ്പുള്ള പട്ടാള ഭരണകൂടത്തെപ്പോലെ പത്രപ്രവർത്തകരെയും ഭരണകൂട വിമർശകരെയും തുറങ്കിലടക്കുകയാണ് സൂചിയും ചെയ്യുന്നത്.

എന്നാൽ അധികമാരും അറിയാത്ത മറ്റൊരു ഒാങ് സാങ് സൂചിയുണ്ട്. ആധുനിക മ്യാൻമറിന്റെ പിതാവായ ജെൻ ഒാങ് സാനിന്റെ പാരമ്പര്യത്തെ പിന്തുടർന്ന് കൊണ്ട് ഏകാധിപതിയെപ്പോലെ പെരുമാറുന്ന സൂചിയാണത്.

ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിൽ നിന്ന് റോഹീങ്ക്യക്കാരുടെ വംശീയ ഉൻമൂലനങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന ഭരണാധികാരിയിലേക്കുള്ള സൂചിയുടെ മാറ്റം അവരെ പിന്തുണക്കുന്നവരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം സൂചിയുടെ നേതൃരംഗത്തുള്ള ദൗർബല്യം അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പ്രകടമായിരുന്നു. മ്യാൻമറിൽ എൻ.എൽ.ഡി പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മാർക്ക് ഫർമാനെർ പറയുന്നത് സൂചി വീട്ടുതടങ്കലിലായിരുന്നപ്പോൾ എൻ.എൽ.ഡിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു എന്നാണ്.

2015 നവംബർ ഒന്നിന് നടന്ന എൻ.എൽ.ഡിയുടെ പ്രചരണറാലിയിൽ നിന്ന്

വീട്ടുതടങ്കലിൽ നിന്ന് സൂചി മോചിതയായതിന് ശേഷം കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. ബ്രിട്ടീഷ് എംബസിയുടെ പിന്തുണ ലഭിച്ച സൂചി തന്റെ വീട്ടിൽ തന്നെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുകയും അവരെ പിന്തുണച്ചിരുന്ന എൻ.എൽ.ഡി പ്രവർത്തകരിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. എൻ.എൽ.ഡിക്ക് വൻതോതിൽ സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്ന ജോർജ്ജ് സോറോസിന് പോലും സൂചിയെ കാണാൻ കഴിഞ്ഞിരുന്നില്ല.

ये भी पà¥�ें- ‘നാണംകെട്ട വഞ്ചന’ ഓങ് സാന്‍ സൂ ചിയുടെ ബഹുമതി ആംനസ്റ്റി റദ്ദാക്കി 

മ്യാൻമറിലെ രാഷ്ട്രീയ നിരീക്ഷനായ യാൻ മ്യോ തെയ്ൻ പറയുന്നു: "മ്യാൻമറിന്റെ ജനാധിപത്യ പ്രക്രിയയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന നേതാവാണ് സൂചിയെന്നായിരുന്നു നമ്മൾ വിശ്വസിച്ചിരുന്നത്. എന്നാൽ തന്റെ സഹപ്രവർത്തകരെയും ന്യൂനപക്ഷ നേതാക്കളെയും അവഗണിക്കുന്ന സൂചിയെയാണ് നിർഭാഗ്യവശാൽ നാം കണ്ടത്. നല്ലൊരു പ്രഭാഷകയാണെങ്കിലും ആരെയും കേൾക്കാൻ അവർ സന്നദ്ധമല്ല എന്നതാണ് യാഥാർത്ഥ്യം."

റോഹീങ്ക്യൻ മുസ്‍‍ലിം ന്യൂനപക്ഷത്തിനെതിരായ വംശഹത്യയെക്കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ചതിലൂടെയാണ് സമാധാന കാംക്ഷികൾക്കിടയിൽ സൂചി അനഭിമതയായത്.

2015ൽ നേടിയ തെരെഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് ഒാങ് സാൻ സൂചി മ്യാൻമറിന്റെ കൗൺസിലറായി തെരെഞ്ഞെടുക്കപ്പെടുന്നത്. പ്രധാനമന്ത്രിക്ക് തുല്യമായ പദവിയാണിത്. എൻ.എൽ.ഡിയുടെ പാർലമെന്ററി ഭൂരിപക്ഷത്തിലൂടെ പാർട്ടിക്ക് നിയമനിർമ്മാണാധികാരത്തിനുള്ള സാധ്യതകളാണ് കൈവന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി ജനാധിപത്യ വികാസത്തിനുള്ള ഒരു നയവും പാർട്ടി ഇതുവരെ സ്വീകരിച്ചിട്ടില്ല. മാത്രമല്ല, പ്രതിനിധികളെ നിയോഗിക്കാൻ സൂചി തുടർച്ചയായി വിസമ്മതിക്കുകയാണ്. എല്ലാ തീരുമാനങ്ങളും അന്തിമമായി സൂചിയുടെ കൈയ്യിലാണ്.

1995 ജൂലൈ 11ന് വീട്ടുതടങ്കലിൽ നിന്നും മോചിതയായ സൂചി മാധ്യമങ്ങളോട് സംസാരിക്കുന്നു

മാർക്ക് ഫർമാനെർ പറയുന്നു: "2015ലെ തെരെഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള പരിവർത്തനമല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, മർദ്ദക നിയമങ്ങൾ പിൻവലിക്കുക, സ്വതന്ത്ര മാധ്യമപ്രവർത്തനം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളിൽ നിർണ്ണായക തീരുമാനങ്ങളെടുക്കാൻ സൂചിക്കാവുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. എന്നാൽ ഞങ്ങളുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന സമീപനമാണ് സൂചിയിൽ നിന്നുണ്ടായത്.

റോഹീങ്ക്യൻ മുസ്‍ലിം ന്യൂനപക്ഷത്തിനെതിരായ വംശഹത്യയെക്കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ചതിലൂടെയാണ് സമാധാന കാംക്ഷികൾക്കിടയിൽ സൂചി അനഭിമതയായത്. മാത്രമല്ല, മിലിട്ടറിയുടെ ക്രൂരചെയ്തികൾ പുറംലോകത്തെത്തിച്ച റോയിട്ടേഴ്സ് പത്രപ്രവർത്തകരെ ജയിലിലടച്ച സൂചിയുടെ നടപടിയും ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയുണ്ടായി.

വംശീയ ഉന്‍മൂലനത്തില്‍ നിന്ന് രക്ഷതേടി പലായനം ചെയ്യുന്ന റോഹീങ്ക്യന്‍ മുസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ലിംകൾ

മ്യാൻമറിൽ ഏറ്റവും കൂടുതൽ വംശഹത്യക്കിരയാകുന്ന ന്യൂനപക്ഷമാണ് റൊഹീങ്ക്യൻ മുസ്‍ലിംകള്‍. സൂചിയുടെ അധികാരോഹണം തങ്ങളുടെ അവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നായിരുന്നു റൊഹീങ്ക്യക്കാരുടെ പ്രതീക്ഷ. എക്കാലത്തും സൂചിയെയും എൻ.എൽ.ഡിയെയുമായിരുന്നു അവർ പിന്തുണച്ചിരുന്നത്. എന്നാൽ അവരുടെ വിശ്വാസത്തിന് പോറലേൽക്കുകയായിരുന്നു. രാഖിനെ സംസ്ഥാനത്ത് 2017 ആഗസ്റ്റിൽ നടന്ന മിലിട്ടറി അതിക്രമങ്ങളിൽ സൂചിക്ക് പങ്കില്ലെങ്കിലും സംഭവത്തെ അപലപിക്കാൻ അവർ തയ്യാറായിരുന്നില്ല. റോഹീങ്ക്യൻ തീവ്രവാദികൾക്കെതിരായ നീക്കമായിരുന്നു അതെന്നാണ് സൂചി പറഞ്ഞത്. എല്ലാവരും തന്നോട് രാഖീനെ സംസ്ഥാനത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്ന് അവർ നയതന്ത്രജ്ഞരോട് അമർഷത്തോടെ സൂചിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. മ്യാൻമറിലെ യു.എൻ സ്പെഷ്യൽ റിപ്പോർട്ടറായ യാങ്കീ ലീ പറഞ്ഞത് താൻ റോഹീങ്ക്യ വിഷയം ഉന്നയിക്കുമ്പോഴെല്ലാം സൂചി അമർഷം പ്രകടിപ്പിക്കാറുണ്ടായിരുന്നു എന്നാണ്.

മ്യാൻമറിലെ യു.എൻ സ്പെഷ്യൽ റിപ്പോർട്ടറായ യാങ്കീ ലീ പറഞ്ഞത് താൻ റോഹീങ്ക്യ വിഷയം ഉന്നയിക്കുമ്പോഴെല്ലാം സൂചി അമർഷം പ്രകടിപ്പിക്കാറുണ്ടായിരുന്നു എന്നാണ്.

പത്രപ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നവർ

റോഹീങ്ക്യ ദുരന്തത്തെ അഭിമുഖീകരിക്കാൻ വേണ്ടി ഒാങ് സാൻ സൂചി നിയോഗിച്ച ഉപദേശക സമിതിയിൽ റിച്ചാർഡ്സണുമുണ്ടായിരുന്നു. എന്നാൽ റോഹീങ്ക്യൻ പ്രശ്നത്തോടുള്ള സൂചിയുടെ അവഗണനയിൽ പ്രതിഷേധിച്ച് അദ്ദേഹം രാജിവെക്കുകയാണുണ്ടായത്. റിച്ചാർഡ്സൺ പറയുന്നു: “രാഖിനെയിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ മിലിട്ടറിയെയാണ് സൂചി സമീപിച്ചത്. അവരുമായി രാഖിനെ വിഷയത്തിൽ ഒരു സംഭാഷണം പോലും സാധ്യമായിരുന്നില്ല. തന്റെ നിലപാടിനോട് വിമർശനം ഉന്നയിക്കുന്നവരെ എതിരാളികളായാണ് സൂചി മനസ്സിലാക്കിയത്.”

സൂചിയുമായി രാഖിനെ വിഷയത്തിൽ ഒരു സംഭാഷണം പോലും സാധ്യമായിരുന്നില്ല. തന്റെ നിലപാടിനോട് വിമർശനം ഉന്നയിക്കുന്നവരെ എതിരാളികളായാണ് സൂചി മനസ്സിലാക്കിയത്.

പൗരസമൂഹത്തിന്റെ നിലനിൽപ്പ് വെല്ലുവിളി നേരിടുകയും വിമർശകർ തുറങ്കിലടക്കപ്പെടുകയും സമാധാനപ്രക്രിയ അവതാളത്തിലാവുകയും ചെയ്തിരിക്കുന്ന ഈ സന്ദർഭത്തിൽ പോലും മ്യാൻമറിൽ സൂചിക്കുള്ള സ്വീകാര്യതയിൽ കുറവൊന്നും വന്നിട്ടില്ല. എന്നാൽ 73ാം വയസ്സിലും ഒരു പിൻഗാമിയെ അനുവദിക്കാത്ത സൂചിയുടെ നിലപാടിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

TAGS :

Next Story