നാസയുടെ പുതിയ ചൊവ്വാ ദൌത്യം വിജയകരം
ഇനി അടുത്ത രണ്ട് വര്‍ഷത്തേക്ക് ചൊവ്വയില്‍ നിന്നുള്ള അതിസൂക്ഷ്മ പ്രതലങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ഇന്‍സൈറ്റ് നല്‍കും.

നാസയുടെ പുതിയ ചൊവ്വാ ദൌത്യം വിജയകരം. നാസ വിക്ഷേപിച്ച പുതിയ പേടകം ഇന്‍സൈറ്റ് സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തില്‍ തൊട്ടു. ഇനി രണ്ടു വര്‍ഷമാണ് ഇന്‍സൈറ്റിന്റെ പ്രവര്‍ത്തന കാലം. അമേരിക്കയുടെ 21ആമത്തെ ചൊവ്വാ ദൌത്യമാണിത്.
ഇന്നലെ രാത്രിയാണ് ഇന്‍സൈറ്റ് ചൊവ്വയുടെ ഉപരിതലത്തില്‍ തൊടുന്നത്. ഇനി അടുത്ത രണ്ട് വര്‍ഷത്തേക്ക് ചൊവ്വയില്‍ നിന്നുള്ള അതിസൂക്ഷ്മ പ്രതലങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ഇന്‍സൈറ്റ് നല്‍കും. ലാന്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ചൊവ്വയുടെ ഉപരിതലത്തിലെ മണ്ണിന്റെ ചിത്രം ഇന്‍സൈറ്റ് ഭൂമിയിലേക്ക് അയച്ചു. 360 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. കഴിഞ്ഞ മെയില്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്.

ആറ് മാസം കൊണ്ട് 301 മില്ല്യണ്‍ മൈല്‍ ദൂരം സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. റോബോട്ടിക് വിരലുകള്‍, ഊഷ്മാവും കാറ്റും അളക്കാനുള്ള സെന്‍സറുകള്‍, നിരീക്ഷണ കാമറകള്‍, ചൊവ്വയുടെ പ്രതലത്തിലെ ഓരോ ഇളക്കങ്ങളും നിരീക്ഷിക്കാനുള്ള സീസ്മോ മീറ്റര്‍, സോളാര്‍ പാനല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇന്‍സൈറ്റിലുണ്ട്. ഇതിനോടകം രണ്ട് ഡസനിലധികം പേടകങ്ങളാണ് മറ്റു രാജ്യങ്ങളും ചൊവ്വയിലേക്ക് അയച്ചിട്ടുള്ളത്.
Adjust Story Font
16