ആലിബാബ സ്ഥാപകന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന് വെളിപ്പെടുത്തല്‍
രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നാണ് ജാക്ക് മാ ആദ്യം വെളിപ്പെടുത്തിയത്, എന്നാല്‍ 1980 മുതല്‍ തന്നെ പാര്‍ട്ടിയിലെ അംഗംമായിരുന്നു ജാക്ക് മാ.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇ കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ ഉടമസ്ഥന്‍ ജാക്ക് മാ അംഗമെന്ന് പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍. നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങിന്റെ പദ്ധതികളെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ് ജാക്ക് മാ. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നാണ് ജാക്ക് മാ ആദ്യം വെളിപ്പെടുത്തിയത്, എന്നാല്‍ 1980 മുതല്‍ തന്നെ പാര്‍ട്ടിയിലെ അംഗംമായിരുന്നു ജാക്ക് മാ.
ചൈനയുടെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ നാല്‍പതാം വാര്‍ഷികത്തില്‍ ജാക്ക് മാ യെ പാര്‍ട്ടി ആദരിക്കുകയും ചെയ്യും. 3470 കോടി ഡോളര്‍ ആണ് ജാക്ക് മായുടെ ആസ്തി. ചൈന കീഴടക്കിയ ആലിബാബ 2014ല്‍ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരുന്നു.
400 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആലിബാബ ലോകത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒന്നാണ്. സെപ്റ്റംബറില്‍ ആലിബാബയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് ഈ വെളിപ്പെടുത്തല്‍. നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ പദ്ധതികളെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ് ജാക്ക് മാ.
Adjust Story Font
16