രാജ്യത്തെ വന്‍കിട വ്യവസായങ്ങള്‍ വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന് ചൈന
ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര യുദ്ധം നിലനില്‍ക്കുന്നതിനിടെയാണ് വ്യാവസായിക വളര്‍ച്ചയില്‍ രാജ്യം സ്ഥിരത പുലര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യത്തെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പതിമൂന്നര ശതമാനം വളര്‍ച്ച കൈവരിച്ചതായി ചൈനയുടെ അവകാശവാദം. ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര യുദ്ധം നിലനില്‍ക്കുന്നതിനിടെയാണ് വ്യാവസായിക വളര്‍ച്ചയില്‍ രാജ്യം സ്ഥിരത പുലര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാജ്യത്തെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ 13.6 ശതമാനം വളര്‍ച്ച കൈവരിച്ചതായാണ് ചൈനയുടെ അവകാശ വാദം. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 14.7 ശതമാനമായിരുന്നു ചൈനയുടെ വ്യാവസായിക വളര്‍ച്ചാ നിരക്ക്. ഇതില്‍ നിന്ന് ഒരു ശതമാനത്തിന്‍റെ കുറവ് മാത്രമാണ് ഈ വര്‍ഷമുണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 41 വ്യവസായ മേഖലകളില്‍ 34 എണ്ണവും മുന്‍വര്‍ഷത്തെ വളര്‍ച്ച തുടര്‍ന്നു. വന്‍കിട വ്യവസായങ്ങളില്‍ നിന്നുള്ള ലാഭത്തില്‍ 3.6 ശതമാനം വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്റ്റീല്‍, നിര്‍മാണ ഉപകരണങ്ങള്‍, ഓയില്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉല്‍പാദന മേഖലയില്‍ നിന്നാണ് മൊത്തം ലാഭത്തിന്‍റെ 75 ശതമാനവും. ചൈനയില്‍ നിന്നുള്ള പല ഉല്‍പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം അമേരിക്ക കുത്തനെ കൂട്ടിയ പശ്ചാത്തലത്തിലാണ് ചൈനയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന കണക്കും പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ ചൈനീസ് സ്റ്റാറ്റിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
Adjust Story Font
16