Quantcast

ജി 20 ഉച്ചകോടിക്കും ഐ.എം.എഫിനുമെതിരെ അര്‍ജന്റീനയില്‍ പ്രതിഷേധം

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ജി20 ഉച്ചകോടി നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    28 Nov 2018 2:37 AM

ജി 20 ഉച്ചകോടിക്കും ഐ.എം.എഫിനുമെതിരെ അര്‍ജന്റീനയില്‍ പ്രതിഷേധം
X

ജി 20 ഉച്ചകോടിക്കെതിരെയും ഐ.എം.എഫിനെതിരെയും അര്‍ജന്റീനയില്‍ പ്രതിഷേധം. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയുള്ള ആഹ്വാന പ്രകാരമാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ജി20 ഉച്ചകോടി നടക്കുന്നത്.

ഇതിനിടെ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കാരണം പ്രതിഷേധം ജി20 ഉച്ചകോടിക്കെതിരെയും അന്താരാഷ്ട്ര നാണയനിധിക്കെതിരെയും പ്രസിഡന്റ് മൗറീഷ്യോ മാക്രിക്കെതിരെയുമാണ്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 57 ബില്യണ്‍ ഡോളറാണ് രാജ്യം ഐ.എം.എഫില്‍ നിന്നും കടമെടുക്കുന്നത്. ഇത് രാജ്യത്തെ കൂടുതല്‍ നാശത്തിലേക്കായിരിക്കും നയിക്കുകയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ബ്യൂണസ് ഐറിസിലെ സ്‌പോര്‍ട്സ് സ്‌റ്റേഡിയത്തിലാണ് പ്രതിഷധക്കാര്‍ ഒത്തുകൂടിയത്. എന്നാല്‍ ജി20 ഉച്ചകോടിയെ ബാധിക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 22000 പൊലീസുകാരും 700 സെക്യൂരിറ്റി മിനിസ്ട്രി ഏജന്റുമാരും വിദേശസുരക്ഷാ സേനയുമടക്കം അതിശക്തമായ സുരക്ഷയിലാണ് ഉച്ചകോടി നടക്കുക.

TAGS :

Next Story