Quantcast

യുക്രെെന്‍ പ്രശ്നം പുകയുന്നു; റഷ്യയുമായുള്ള കൂടിക്കാഴ്ച്ച അമേരിക്ക പിന്‍വലിച്ചു

കാര്യങ്ങള്‍ ശാന്തമാവുന്നത് വരെ റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വെക്കുകയാണെന്ന് ട്രംപ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    30 Nov 2018 4:16 AM

യുക്രെെന്‍ പ്രശ്നം പുകയുന്നു; റഷ്യയുമായുള്ള കൂടിക്കാഴ്ച്ച അമേരിക്ക പിന്‍വലിച്ചു
X

യുക്രൈന്‍ പ്രശ്‌നത്തെ തുടര്‍ന്ന് റഷ്യയുമായുള്ള കൂടിക്കാഴ്ച്ച അമേരിക്ക റദ്ദാക്കി. നാവികരുള്‍പ്പടെ യുക്രൈന്‍ കപ്പല്‍ റഷ്യ പിടിച്ചെടുത്തതിന്റെ ഭാഗമായി രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെയാണ്, കൂടിക്കാഴ്ച്ച പിന്‍വലിച്ചതായുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വന്നത്. പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ പ്രസിഡന്റ് വ്‍‍‍ളാഡ്മിര്‍ പുട്ടിന്‍ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ലഭ്യമായ വിവരമനുസരിച്ച് യുക്രൈന്‍ നാവികര്‍ ഇതുവരെയും തിരിച്ച് സ്വദേശത്ത് എത്തിയിട്ടില്ല. കാര്യങ്ങള്‍ ശാന്തമാവുന്നത് വരെ റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്ന് ട്രംപ് അറിയിച്ചു. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് എത്തുന്ന റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച്ചയാണ് അമേരിക്ക റദ്ദാക്കിയത്.

സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണം പറഞ്ഞ് യുക്രൈനിന്റെ മൂന്ന് കപ്പലുകളും, അതിലെ നാവികരെയും റഷ്യ പിടച്ചെടുക്കുകയായിരുന്നു. കപ്പലുകള്‍ വിട്ടുകൊടുക്കണമെന്ന അന്താരാഷ്ട്രാ സമൂഹത്തിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് റഷ്യ. ഇതിന്റെ പശ്ചാതലത്തിലാണ് റഷ്യക്കെതിരെ അമേരിക്കയുള്‍പ്പടെയുള്ള രാഷ്ടങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ, യുക്രെെന് സെെനിക സഹായം വാഗ്ദാനം ചെയ്തിരുന്നു അമേരിക്ക.

TAGS :

Next Story