Quantcast

സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയം; റഷ്യയില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പിടിച്ചെടുത്തു

കുട്ടികള്‍ക്കിടയില്‍ സ്വവര്‍ഗ ലൈംഗികതയെ സംബന്ധിച്ച് പ്രചരിപ്പിക്കുന്നത് റഷ്യയില്‍ കുറ്റകരമാണ്

MediaOne Logo

Web Desk

  • Published:

    30 Nov 2018 4:10 AM GMT

സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയം; റഷ്യയില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പിടിച്ചെടുത്തു
X

സ്വവര്‍ഗ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ റഷ്യയില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. റഷ്യയിലെ പ്രമുഖ നഗരമായ യെകറ്റെറിയന്‍ബര്‍ഗില്‍ നടന്ന ഒരു ചിത്ര രചനാ മത്സരത്തിനിടെയാണ് സംഭവം. കൂടുതല്‍ വിശദ പരിശോധനക്കായി ചിത്രങ്ങള്‍ ഉന്നതവൃത്തങ്ങളിലേക്ക് അയച്ചിരിക്കുകയാണ്.

നഗരത്തില്‍ ‘സഹിഷ്ണുത’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിനിടെ ആണ് പൊലീസ് നടപടി ഉണ്ടായതെന്ന് Ura.ru വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ വരച്ചതില്‍ പലതും സ്വവര്‍ഗ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് അധികൃധരുടെ വാദം. ഇത്തരത്തിലുള്ള പതിനേഴോളം ചിത്രങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍യിലെ സ്വവര്‍ഗ അനുരാഗം റഷ്യയില്‍ നിയമവിധേയമാണ്. എന്നാല്‍ കുട്ടികള്‍ക്കിടയില്‍ സ്വവര്‍ഗ ലൈംഗികതയെ സംബന്ധിച്ച് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. സ്വവര്‍ഗരതിയെ പിന്തുണക്കുന്ന എന്തും പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതും റഷ്യയില്‍ നിയമവിരുദ്ധമാണ്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ, 2013ല്‍ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കുകയുണ്ടായി.

TAGS :

Next Story