വ്യാപാര യുദ്ധത്തിനിടെ അമേരിക്ക-ചെെന കൂടിക്കാഴ്ച്ച
വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ നടന്ന കൂടിക്കാഴ്ച ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു
അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അറുതിയായേക്കുമെന്ന സൂചന നല്‍കി അര്‍ജന്റീനയില്‍ ഡോണള്‍ഡ് ട്രംപ്-ഷി ജിന്‍ പിങ് കൂടിക്കാഴ്ച. ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച.
ജി20 ഉച്ചകോടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അത്താഴ വിരുന്നിനോടനുബന്ധിച്ച് നടത്താനിരിക്കുന്ന വിശദമായ ചര്‍ച്ചക്കു മുന്നോടിയായാണ് ഇരുനേതാക്കളും ഒരുമിച്ചിരുന്നത്. അമേരിക്ക-ചൈന വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ നടന്ന കൂടിക്കാഴ്ച ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ചര്‍ച്ചകള്‍ ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചൈനയും പ്രതികരിച്ചു. പ്രതിസന്ധി പരിഹരിക്കുന്നത് ചൈനക്കെന്ന പോലെ അമേരിക്കക്കും ഗുണം ചെയ്യും.
ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി അമേരിക്ക വര്‍ധിപ്പിച്ചതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര പ്രതിസന്ധി രൂക്ഷമായത്. ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16