Quantcast

അമേരിക്ക - ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമം

ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

MediaOne Logo

Web Desk

  • Published:

    3 Dec 2018 2:20 AM GMT

അമേരിക്ക - ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമം
X

അമേരിക്ക - ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമം. ഇരു രാജ്യങ്ങളും ഉൽപന്നങ്ങൾക്ക്
പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ല. ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ജി 20 ഉച്ചകോടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് അത്താഴ വിരുന്നിനോടനുബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അമേരിക്ക - ചൈന വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ നടന്ന കൂടിക്കാഴ്ച ഏറെ ആകാംക്ഷയോടെയായിരുന്നു ലോകം വീക്ഷിച്ചിരുന്നത്. ഇരു രാജ്യങ്ങളും ഉൽപന്നങ്ങൾക്ക്
പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ല എന്ന് യോഗത്തില്‍ ധാരണയായി. മൂന്ന് മാസത്തിനുള്ളില്‍ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ കൂടി ചര്‍ച്ചയിലൂടെ പരിഹരിക്കാനും വ്യാപാര ബന്ധം സുദൃഢമാക്കനുമാണ് തീരുമാനം.

ഇതോടെ ആഗോള വ്യാപാരരംഗത്തെ പ്രതിസന്ധിക്ക്
താൽകാലിക വിരാമമായി. നേരത്തെ ചൈനീസ്
ഉൽപന്നങ്ങൾക്ക്
ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന്
25 ശതമാനമായി വർധിപ്പിക്കുമെന്ന്
ട്രംപ്
അറിയിച്ചിരുന്നു. ജനുവരി മുതൽ പുതിയ തീരുവ ചുമത്താനായിരുന്നു നീക്കം. പുതിയ സാഹചര്യത്തിൽ അധിക തീരുവ ഇപ്പോൾ ചുമത്തില്ലെന്നാണ്
അമേരിക്ക അറിയിച്ചിരിക്കുന്നത്
.

TAGS :

Next Story