Quantcast

ബ്രെക്സിറ്റില്‍ ബ്രിട്ടന് പുനരാലോചനകള്‍ക്ക് സമയമുണ്ടെന്നറിയിച്ച് യൂറോപ്യന്‍ യൂണിയന്‍

ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ തെരേസ മേക്കേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയനിലെ വിവിധ നേതാക്കളുടെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    17 Jan 2019 2:47 AM GMT

ബ്രെക്സിറ്റില്‍ ബ്രിട്ടന് പുനരാലോചനകള്‍ക്ക് സമയമുണ്ടെന്നറിയിച്ച് യൂറോപ്യന്‍ യൂണിയന്‍
X

ബ്രെക്സിറ്റില്‍ ബ്രിട്ടന് പുനരാലോചനകള്‍ക്ക് സമയമുണ്ടെന്നറിയിച്ച് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ തെരേസ മേക്കേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയനിലെ വിവിധ നേതാക്കളുടെ പ്രതികരണം. യൂറോപ്യന്‍ യൂണിയനില്‍ തന്നെ നിലനില്‍ക്കാമെന്ന് യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു. വ്യവസ്ഥകള്‍ ബ്രിട്ടന് അസ്വീകാര്യമാണെങ്കില്‍ പിന്നെയുള്ള പരിഹാരം യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കലാണെന്നാണ് ടസ്ക് ട്വിറ്ററില്‍ കുറിച്ചത്.

ബ്രിട്ടന്‍ യുക്തിസഹമായ കാരണങ്ങള്‍ അവതരിപ്പിക്കുകയാണെങ്കില്‍ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റമാവാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് മാര്‍ഗരിറ്റിസ് ഷിനാസ് പറഞ്ഞു. ബ്രെക്സിറ്റ് കരാറിലെ ചില നിബന്ധനകള്‍ തിരുത്താന്‍ തയ്യാറായാല്‍ പുതിയ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധമാണെന്ന് ഇയുവില്‍ ബ്രെക്സിറ്റിന്‍റെ ചുമതലയുള്ള മിഷേല്‍ ബര്‍ണര്‍ പറഞ്ഞു. നിലവിലെ കരാറില്‍ മാറ്റംവരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായാല്‍ അത് ബ്രിട്ടന് വലിയ ആശ്വാസമാകും.

TAGS :

Next Story