ട്രഷറി സ്തംഭനം തുടരുന്നു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ട്രംപ് നടപടി തുടങ്ങി
ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് അമേരിക്കയില്‍ എട്ട് ലക്ഷത്തോളം തൊഴിലാളികളാണ് ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നത്.
അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് നടപടി തുടങ്ങി. ഇത് സംബന്ധിച്ച നിയമത്തില്‍ ട്രംപ് ഒപ്പിടുമെന്നാണ് സൂചന. ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് അമേരിക്കയില്‍ എട്ട് ലക്ഷത്തോളം തൊഴിലാളികളാണ് ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇവര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനത്തിലേക്കാണ് പ്രസിഡന്റ് ട്രംപ് എത്തുന്നത്.
ഇത് സംബന്ധിച്ച നിയമത്തില്‍ പ്രസിഡന്റ് ഒപ്പിടുമോ എന്നാണ് അറിയേണ്ടത്. ഒപ്പിടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയില്‍ ട്രഷറി സ്തംഭനം ചര്‍ച്ചയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വിഷയം ചര്‍ച്ചയായില്ലെങ്കില്‍ വൈറ്റ് ഹൗസോ രാഷ്ട്രീയ പ്രതിനിധികളോ വിഷയത്തില്‍ പ്രതികരിച്ചേക്കും.
നിലവില്‍ ട്രഷറി സ്തംഭനം 26 ദിവസം പിന്നിട്ടുകഴിഞ്ഞു. ഡിസംബര്‍ 22നായിരുന്നു സ്തംഭനം തുടങ്ങിയത്. മെക്സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കാത്തില്‍ പ്രതിഷേധിച്ചാണ് ട്രംപ് ട്രംഷറി സ്തംഭനം ഏര്‍പ്പെടുത്തിയത്. അതേസമയം ഈ വര്‍ഷത്തേക്കുള്ള ഭരണലക്ഷ്യങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കാനായി ട്രംപിനെ വൈറ്റ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ക്ഷണിച്ചിട്ടുണ്ട്.
Adjust Story Font
16