Quantcast

ജര്‍മന്‍ ഗവണ്‍മെന്റിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

we are fed up എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

MediaOne Logo

Web Desk

  • Published:

    21 Jan 2019 3:38 AM GMT

ജര്‍മന്‍ ഗവണ്‍മെന്റിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍
X

ജര്‍മന്‍ ഗവണ്‍മെന്റിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി തെരുവില്‍ അണിനിരന്നത് . we are fed up എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം . ജര്‍മിനിയിലെ ഭക്ഷ്യമേളയായ ഗ്രീന്‍ വീക്ക് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കര്‍ഷകരുടെ പ്രതിഷേധം. ആയിരക്കണക്കിന് കര്‍ഷകര്‍കരും ഉപഭോഗ്താക്കളുമാണ് ശനിയാഴ്ച്ച ബര്‍ളിനില്‍ ഒത്തുചേര്‍ന്നത്.

ട്രാക്‍റ്റേര്‍സ് ഓടിച്ചും , മണ്‍പാത്രങ്ങളും , പതാകയും പ്ലകാര്‍ഡുകളുമായി. എത്തിയ പ്രതിഷേധക്കാര്‍ we are fed up എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ബ്രന്‍ഡന്‍ബര്‍ഗ് ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. മെച്ചപ്പെട്ട ജീവിതം , മൃഗപരിപാലനത്തനായി നിയമ ഭേദഗതി കൊണ്ടുവരിക, ഹാനികരമായ കീടനാശിനി നിരോധിക്കുക, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം , മൃഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ കുത്തിവെയ്പ്പ്, നികുതി പണം തങ്ങള്‍ക്കും ഉപകാരമാകുന്ന രീതിയില്‍ ചിലവഴിക്കണം തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍.

ജര്‍മിനിയിലെ ഭക്ഷ്യമേളയായ ഗ്രീന്‍ വീക്ക് തുടങ്ങാനിരിക്കെയാണ് കര്‍ഷകരുടെ പ്രതിഷേധം . സുസ്ഥിര കാര്‍ഷിക പരിഷ്കാരം എന്ന അജണ്ടയില്‍ ഊന്നിയാണ് ഇത്തവണത്തെ ഗ്രീന്‍ വീക്ക് . യൂറോപ്യന്‍ യൂണിയന്റെ കാര്‍ഷിക നയങ്ങളുടെ പരിഷ്കരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന രാജ്യമാണ് ജര്‍മനി.

TAGS :

Next Story