Quantcast

ആസ്ത്രേലിയയില്‍ താപനില ക്രമാതീതമായി ഉയരുന്നു, ജനങ്ങളും സര്‍ക്കാരും ഒരുപോലെ ആശങ്കയില്‍

50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് നിലവിലെ താപനില.

MediaOne Logo

Web Desk

  • Published:

    21 Jan 2019 3:59 AM GMT

ആസ്ത്രേലിയയില്‍ താപനില ക്രമാതീതമായി ഉയരുന്നു, ജനങ്ങളും സര്‍ക്കാരും ഒരുപോലെ ആശങ്കയില്‍
X

ഓസ്‌ട്രേലിയയിലെ താപനില ക്രമാതീതമായി വര്‍ധിക്കുന്നത് ജനങ്ങളിലും സര്‍ക്കാരിലും ഒരുപോലെ ആശങ്ക ഉളവാക്കുന്നു. 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് നിലവിലെ താപനില. 2011 നു ശേഷം രാജ്യം ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത് ഇപ്പോഴാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. സര്‍വകാല റെക്കോഡുകളും തകര്‍ക്കുകയാണ് ഓസ്‌ട്രേലിയയിലെ 2019 ലെ ഈ അപ്രതീക്ഷിത ഉഷ്ണം. നിരവധി മത്സ്യങ്ങളാണ് കടലില്‍ ചത്തു പൊങ്ങുന്നത്. അന്തരീക്ഷ താപനിലയും ആര്‍ദ്രതയും ദിനംപ്രതി ഉയരുന്നത് കടുത്ത ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. പകല്‍ സമയങ്ങളിലാണ് ക്രമാതീതമായി താപനില ഉയരുന്നത്.. എന്നാല്‍ താപനിലയില്‍ വലിയ വ്യത്യാസം വരുന്നത് അപകടകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.

സൂര്യന്‍ ഉദിച്ച ശേഷം കഴിവതും യാത്രകള്‍ ഒഴിവാക്കണമെന്നും സൂര്യ പ്രകാശം പതിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദക്ഷിണ ഓസ്ട്രലിയയില്‍ അടിയന്തര സാഹചര്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാണ്. വീടോ മറ്റു സുരക്ഷിത ഇടങ്ങളോ ഇല്ലാത്തവരെ കണ്ടെത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ഏതു ഘട്ടത്തിലും സഹായത്തിനായി വിളിക്കാണുന്ന ഒരു പുതിയ ഹെല്‍പ് ലൈന്‍ നമ്പറും നിലവിലുണ്ട്.

TAGS :

Next Story