ബ്രസീലില്‍ ഡാം തകര്‍ന്ന് അപകടം: കാണാതയവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു
ഹെലിക്കോപ്റ്ററുകളുടേയും അഗ്നിശമന വാഹനങ്ങളുടേയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അതേസമയം പ്രദേശമാകെ ചളി മൂടിക്കിടക്കുന്നതിനാലും വൈദ്യുതി ബന്ധം നഷ്ടമായതിനാലും..
ബ്രസീലില്‍ ഡാം തകര്‍ന്ന് അപകടത്തില്‍ കാണാതയവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് ദിവസം മുമ്പുണ്ടായ അപകടത്തില്‍ മുന്നൂറോളം പേരെയാണ് കാണാതായത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി.
ബ്രസീലിലെ മിനാസ് ഗെറൈസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. പ്രദേശത്തെ ഇരുമ്പൈര്‍ ഖനിക്ക് സമീപമുണ്ടായ അപകടത്തില്‍ ഖനി തൊഴിലാളികളടക്കം നൂറുകണക്കിന് പേരെ കാണാതായി. കാണാതായതായി സ്ഥിരീകരിച്ച 300 പേരില്‍ 34 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായും ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതായും പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 150 മീറ്റര്‍ നീളത്തില്‍ ഡാമിന്റെ മതില്‍ തകര്‍ന്നു. ഡാമിന്റെ കാലപ്പഴക്കമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലാണ്.
ഹെലിക്കോപ്റ്ററുകളുടേയും അഗ്നിശമന വാഹനങ്ങളുടേയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അതേസമയം പ്രദേശമാകെ ചളി മൂടിക്കിടക്കുന്നതിനാലും വൈദ്യുതി ബന്ധം നഷ്ടമായതിനാലും രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വിരളമാണെന്നും നഷ്ടം പൂര്‍ണമായി കണക്കാക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മൂന്നു വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് ഡാം തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16